Saturday, May 18, 2024
HomeKeralaഏഷ്യാനെറ്റ് വിഷയം; മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരിഹസിച്ച്‌ വിഷ്ണുനാഥ്

ഏഷ്യാനെറ്റ് വിഷയം; മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരിഹസിച്ച്‌ വിഷ്ണുനാഥ്

തിരുവനന്തപുരം : ലഹരി സംഘങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ പുറത്തുവരുമ്ബോള്‍ പരിഭ്രാന്തരാകേണ്ടത് ലഹരി മാഫിയ അല്ലേയെന്ന ചോദ്യമുയര്‍ത്തി നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പി സി വിഷ്ണുനാഥ് എം എല്‍ എ.

എന്തുകൊണ്ടാണ് എസ്.എഫ്.ഐ ഇതിനെതിരെ ഇത്രയധികം പ്രതിഷേധിക്കുന്നത്. ഇത് എസ്.എഫ്.ഐക്കെതിരായ വാര്‍ത്തയാണോ. സി.പി.എമ്മിന് എതിരാണോ. ഇത് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാര്‍ത്തകള്‍ എങ്ങനെയാണ് സര്‍ക്കാരിനെതിരായ ഗൂഡാലോചനയായി മാറുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ബി.ബി.സിയിലെ റെയ്ഡിന് പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയില്‍ ‘മോദി’ എന്ന വാക്ക് ഒഴിവാക്കി ‘പിണറായി’ എന്നും ‘ഇന്‍കം ടാക്സ്’ എന്നതിനു പകരം ‘ക്രൈംബ്രാഞ്ച്’ എന്നാക്കി മാറ്റുകയും ചെയ്താല്‍ ആ നോട്ടീസ് തന്നെ നല്‍കാമെന്ന് വിഷ്ണുനാഥ് പരിഹസിച്ചു.

ഭരണകക്ഷിക്ക് വേണ്ടി എസ്‌എഫ്‌ഐ ഗുണ്ടാ പ്രവര്‍ത്തനം നടത്തുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. ആരാണ് എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പിന്‍റെ ചുമതല നല്‍കിയത്. എത്ര ഭീഷണിയുണ്ടായാലും എസ്.എഫ്.ഐ ഗുണ്ടാ പ്രവര്‍ത്തനം നടത്തിയെന്ന് പറയുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നേരെയുണ്ടായ ആക്രമണം ഒരു മുന്നറിയിപ്പാണ്. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കരുത്, സര്‍ക്കാരിന്‍്റെ ദുഷ്കൃത്യങ്ങള്‍ തുറന്നുകാട്ടരുത്, ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കരുത് എന്നതാണ് എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്. പിണറായി വിജയന്‍ ഈ സ്ഥാപനത്തിന്‍റെ ഐശ്വര്യമെന്ന് കഴിയുമെങ്കില്‍ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ ഒരു ബോര്‍ഡും പതിക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ നടക്കുന്ന പരോക്ഷ പരാമര്‍ശം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുത സംസ്ഥാനം അംഗീകരിക്കില്ല. അതിനെ ചെറുക്കും. കേരളത്തില്‍ ഇതുവരെ ഒരു മാധ്യമ സ്ഥാപനത്തിലും അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 34 വര്‍ഷമായി ബംഗാളില്‍ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ കേരളത്തിലും ചെയ്യുന്നത്. പിണറായി വിജയന്‍റെ ഭരണം ബംഗാള്‍ റൂട്ടിലേക്കാണ് പോകുന്നത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular