Saturday, May 18, 2024
HomeKeralaപാലക്കാട് നേര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്: തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനം

പാലക്കാട് നേര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്: തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനം

പാലക്കാട് : പട്ടാമ്ബിയില്‍ നേര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്. രണ്ട് ഉപ ആഘോഷ കമ്മിറ്റികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്.

കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികള്‍ തമ്മിലാണ് കൂട്ടയടി നടന്നത്.വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് പട്ടാമ്ബി നേര്‍ച്ചയ്ക്കിടെ നടുറോഡില്‍ കൂട്ടയടി നടന്നത്. നേര്‍ച്ചയുടെ ഭാഗമായി നഗരപ്രദക്ഷിണം നടക്കുമ്ബോഴായിരുന്നു സംഘര്‍ഷം. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികളിലെ അംഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇത് തടയാന്‍ എത്തിയ മലപ്പുറം എംഎസ്പി ക്യാമ്ബിലെ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ടാല്‍ അറിയാവുന്ന പത്തു പേര്‍ക്കെതിരെ പട്ടാമ്ബി പൊലീസ് കേസെടുത്തു. മുന്‍വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ സംഘങ്ങള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുന്ന സംഭവം ഉണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular