Saturday, May 18, 2024
HomeGulfഫോര്‍മുല വണ്‍; മാക്സ് വെര്‍സ്റ്റാപ്പന്‍ നമ്ബര്‍ വണ്‍

ഫോര്‍മുല വണ്‍; മാക്സ് വെര്‍സ്റ്റാപ്പന്‍ നമ്ബര്‍ വണ്‍

നാമ : സാഖിര്‍ മരുഭൂമിയിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ മണല്‍ത്തരികളെപ്പോലും കോരിത്തരിപ്പിച്ചുകൊണ്ട് നടന്ന ആവേശോജ്ജ്വലമായ ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ മാക്സ് വെര്‍സ്റ്റാപ്പന്‍ ജേതാവ്.

ഫോര്‍മുല വണ്‍ വിജയികള്‍ മത്സരത്തിനുശേഷം,ഗ്രാന്‍ഡ് പ്രീ മത്സരത്തില്‍നിന്ന്

യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തി ഒന്നാം പോളില്‍ മല്‍സരിച്ച വെര്‍സ്റ്റാപ്പന്‍ അനായാസമായി വിജയം കൈപ്പിടിയിലൊതുക്കിയപ്പോള്‍ രണ്ടാം പോളില്‍ മല്‍സരിച്ച റെഡ്ബുള്ളിന്റെ തന്നെ സെര്‍ജിയോ പെരസ് രണ്ടാമതെത്തി.ഫെറാരിക്കുവേണ്ടി മല്‍സരിച്ച കാര്‍ലോസ് സൈന്‍സിനെ പിന്നിലാക്കി രണ്ടുതവണ ചാമ്ബ്യനായിട്ടുള്ള ഫെര്‍ണാണ്ടോ അലോന്‍സോ മൂന്നാമതായി. ആസ്റ്റണ്‍ മാര്‍ട്ടിനുവേണ്ടിയാണ് ഫെര്‍ണാണ്ടോ മല്‍സരിച്ചത്.

ഗ്രാന്‍ഡ് പ്രീ മത്സരം കാണാനെത്തിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ

ഫോര്‍മുല 2

ഫ്രഞ്ച് താരം ആര്‍ട്ട് ഗ്രാന്‍ഡ് പ്രീയുടെ തിയോ പോര്‍ച്ചെയര്‍ ഫോര്‍മുല ടു റേസില്‍ ഒന്നാമതെത്തി. 19.6 സെക്കന്‍ഡിന്റെ അവിശ്വസനീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. റാല്‍ഫ് ബോസ്ചുംഗ് രണ്ടാമതെത്തി.

ഫോര്‍മുല 3

ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ബോര്‍ട്ടോലെറ്റോ ഫോര്‍മുല ത്രീ റേസില്‍ ചാമ്ബ്യനായി. ഇറ്റാലിയന്‍ ഡ്രൈവര്‍ ഗബ്രിയേല്‍ മിനിയാണ് ആദ്യം ഫിനിഷ് ചെയ്തതെങ്കിലും സ്റ്റാര്‍ട്ടിങ് പിഴവിന്റെ പേരില്‍ അഞ്ചു സെക്കന്‍ഡ് പെനാല്‍റ്റി നല്‍കിയതാണ് ഗബ്രിയേലിന് ഗുണമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular