Sunday, May 5, 2024
HomeIndia'ഞങ്ങളുടെ ആശങ്കകള്‍ ഗൗരവമായി പരിഗണിക്കണം' പ്രധാനമന്ത്രിക്കയച്ച കത്തില്‍ ശരത്പവാര്‍

‘ഞങ്ങളുടെ ആശങ്കകള്‍ ഗൗരവമായി പരിഗണിക്കണം’ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ശരത്പവാര്‍

ന്യൂഡല്‍ഹി : തങ്ങളുടെ ആശങ്കകള്‍ ഗൗരവമായി പരിഗണിക്കണമെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

അഴിമതിക്കേസില്‍ എ.എ.പി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന് തുറന്ന കത്തയച്ച്‌ ഒമ്ബതു പ്രതിപക്ഷ പാര്‍ട്ടികളില്‍ എന്‍.സി.പിയും ഉണ്ടായിരുന്നു. ശരത് പവാര്‍ അടക്കമുള്ള ഒമ്ബത് പ്രതിപക്ഷനേതാക്കള്‍ ഒപ്പുവെച്ച കത്താണ് കേന്ദ്രത്തിന് അയച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

കത്തില്‍ ആദ്യം ഒപ്പുവെച്ചത് താനാണെന്നും ശരദ് പവാര്‍ പറഞ്ഞു. ഞങ്ങളുടെ ആശങ്കകള്‍ കത്തില്‍ കണക്കിലെടുക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നന്നായി പ്രവര്‍ത്തിച്ച, നിരവധിയാളുകളുടെ പ്രശംസ പിടിച്ചുപറ്റയ എ.എ.പി മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പവാര്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular