Sunday, May 19, 2024
HomeIndiaയുകെയിലേക്ക് കടക്കാന്‍ ശ്രമം: അമൃത്പാലിന്‍റെ സഹായി വിമാനത്താവളത്തില്‍ അറസ്റ്റില്‍

യുകെയിലേക്ക് കടക്കാന്‍ ശ്രമം: അമൃത്പാലിന്‍റെ സഹായി വിമാനത്താവളത്തില്‍ അറസ്റ്റില്‍

മൃത്‌സര്‍ : പഞ്ചാബിനു ഭീഷണിയായിക്കൊണ്ടിരിക്കുന്ന അമൃത്പാല്‍ സിംഗിന്‍റെ സഹായി പിടിയില്‍. പോലീസിനെ വെട്ടിച്ചും കോടതിയുടെ വാറണ്ട് കൈപ്പറ്റാതെയും മുങ്ങിനടന്ന ഗുരീന്ദര്‍പാല്‍ സിംഗ് ഔജാലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യംവിട്ട് അതീവരഹസ്യമായി ലണ്ടനിലേക്കു പോകാനായി വ്യാഴാഴ്ച രാവിലെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
അടുത്തിടെയാണ് തന്‍റെ സഹായിയും തട്ടിക്കൊണ്ടുപോകലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ ലവ്പ്രീത് സിംഗ് തുഫാനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അമൃത്‌സര്‍ നഗരത്തിനടുത്ത അജ്നാല പോലീസ് സ്റ്റേഷനിലേക്ക് അമൃത്പാല്‍ സിംഗിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ തോക്കുകളും മാരകായുധങ്ങളുമായെത്തി അതിക്രമം നടത്തുകയും ഏറ്റുമുട്ടലില്‍ ആറു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തോടെയാണ് അമൃത്‌പാല്‍ സിംഗിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുറത്തുവന്നത്.
ജലന്ധര്‍ സ്വദേശിയും ലണ്ടനില്‍ താമസക്കാരനുമായ ഗുരീന്ദര്‍സിംഗാണ് അമൃത്‌പാല്‍ സിംഗിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്.
ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അമൃത്പാല്‍ സിംഗിന്‍റെ തോക്ക് ലൈസന്‍സ് അടുത്തിടെ പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular