Monday, May 6, 2024
HomeKeralaസ്കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം രൂപ കവര്‍ന്ന പ്രതി പിടിയില്‍

സ്കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം രൂപ കവര്‍ന്ന പ്രതി പിടിയില്‍

ളമശ്ശേരി : വിവാഹ ആവശ്യങ്ങള്‍ക്ക് ബാങ്കില്‍നിന്ന് പണമെടുത്ത് സ്കൂട്ടറില്‍ സൂക്ഷിച്ച്‌ മടങ്ങുകയായിരുന്നയാളുടെ 3.5 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.

യു.പി സ്വദേശി ഷാഹി ആലമിനെയാണ് (26) ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് ഏലൂര്‍ സ്വദേശി കെ.എസ്. വിഷ്ണു ബാങ്കില്‍നിന്ന് പണമെടുത്ത് സ്കൂട്ടറില്‍ സൂക്ഷിച്ച്‌ എ.ടി.എം കൗണ്ടറില്‍ കയറിയ സമയത്താണ് പ്രതി പണം കവര്‍ന്നത്. ആയുധം ഉപയോഗിച്ച്‌ സ്കൂട്ടറിന്‍റെ പൂട്ട് കുത്തിപ്പൊളിച്ച്‌ പണം മോഷ്ടിക്കുകയായിരുന്നു.

ഏലൂരിലെ കവര്‍ച്ചക്ക് പിന്നാലെ ബൈക്ക് തിരിച്ചേല്‍പിച്ച്‌ മുങ്ങിയ പ്രതിയെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അവിടെ ക്ലിനിക്കില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജോസ് ബെന്‍റോ, ഷെജില്‍കുമാര്‍, സുരേഷ് കുമാര്‍, സി.പി.ഒ മാരായ ജിജോ, ദയാല്‍, വിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular