Saturday, May 4, 2024
HomeIndiaകാറ്റില്‍ ടെന്റ് തകര്‍ന്ന് ഡി.ജി.പിക്കും ഭാര്യക്കും പരിക്ക്; ടെന്റുടമക്കെതിരെ കേസെടുത്ത് പൊലീസ്

കാറ്റില്‍ ടെന്റ് തകര്‍ന്ന് ഡി.ജി.പിക്കും ഭാര്യക്കും പരിക്ക്; ടെന്റുടമക്കെതിരെ കേസെടുത്ത് പൊലീസ്

ണ്ഡീഗഡ് : ടെന്റ് തകര്‍ന്ന് വീണ് ചണ്ഡീഗഡ് ഡി.ജി.പിക്കും ഭാര്യക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റ സംഭവത്തില്‍ ടെന്റുടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവം നടന്ന് മൂന്നാഴ്ചക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി 12നാണ് ലേക്ക് ക്ലബ്ബിന്റെ ടെന്റ് ഹൗസ് തകര്‍ന്ന് വീണ് ഡി.ജി.പിക്കും ഭാര്യക്കും പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. ശക്തമായ കാറ്റാണ് ടെന്റ് ഹൗസ് തകരാന്‍ ഇടയാക്കിയതെങ്കിലും സംഭവത്തില്‍ ടെന്റ് ഹൗസ് ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ധാനാസിലെ മില്‍ക്ക് കോളനി സ്വദേശി 48 കാരനായ കരം സിങ്ങിനെതിരെയാണ് കേസ്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുക, മറ്റുള്ളവരെ അപകടപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.

കരം സിങ്ങിന്റെ അശ്രദ്ധ കൊണ്ടാണ് ടെന്റ് തകര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി എ.എസ്.ഐ സാലിക് റാം നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡി.ജി.പി പ്രവീര്‍ രഞ്ജനും ഭാര്യ മാല്‍വിക രഞ്ജനും പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായാണ് ക്ലബ്ബില്‍ പോയത്. ആ സമയം ഉണ്ടായ ശക്തമായ കാറ്റില്‍ ടെന്റ് തകര്‍ന്നു വീണു. ടെന്റിന്റെ തൂണ് വീണ് ഡി.ജി.പിക്കും ഭാര്യക്കും ഡി.എസ്.പിക്കും പരിക്കേല്‍ക്കുകയായിരുന്നു. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡി.ജി.പിക്ക് തലയില്‍ ഏറ്റ മുറിവിന് 12 സ്റ്റിച്ചും ഭാര്യക്ക് നാല് സ്റ്റിച്ചും വേണ്ടിവരികയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular