Saturday, May 18, 2024
HomeIndia'ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന യുവ അഭിഭാഷകരെ തരംതാഴ്ത്തരുത്'- ഡി. വൈ ചന്ദ്രചൂഡ്

‘ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന യുവ അഭിഭാഷകരെ തരംതാഴ്ത്തരുത്’- ഡി. വൈ ചന്ദ്രചൂഡ്

ചെന്നൈ : ജുഡീഷ്യല്‍ പ്രാക്ടീസില്‍ ഭാഷ ഒരു തടസ്സമാകരുതെന്ന അഭ്യര്‍ഥനയുമായി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്.

മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടൊപ്പം ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

മദ്രാസ് ഹൈകോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നും മദ്രാസ് ഹൈകോടതിയിലും വിവര്‍ത്തനം ചെയ്യുന്നത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

“ഭാഷാ തടസ്സവും യുവ ബിരുദധാരികള്‍ ഇതുമൂലം നേരിടുന്ന പ്രശ്നങ്ങളും ഞാന്‍ മനസിലാക്കുന്നു. ഇംഗ്ലീഷ് നമ്മുടെ ആദ്യ ഭാഷയല്ല. നമ്മള്‍ ചിന്തിക്കുന്നതും ആശയങ്ങള്‍ രൂപപ്പെടുത്തുന്നതും മാതൃഭാഷയിലാണ്. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന യുവ അഭിഭാഷകരെ തരംതാഴ്ത്തരുത്”- ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവ അഭിഭാഷകരെ മദ്രാസ് ഹൈകോടതിയിലെ ജഡ്ജിമാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ഭാഷ അവര്‍ക്കൊരു തടസമാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular