Saturday, May 11, 2024
HomeGulfപുത്തന്‍ അതിഥികളുമായി ഗ്രീന്‍ പ്ലാനറ്റ്

പുത്തന്‍ അതിഥികളുമായി ഗ്രീന്‍ പ്ലാനറ്റ്

യിരക്കണക്കിന് സസ്യങ്ങളും മൃഗങ്ങളും വസിക്കുന്ന ‘ഗ്രീന്‍ പ്ലാനറ്റ്’ എന്ന ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ‘മഴക്കാടി’ല്‍ പുത്തന്‍ അതിഥികളെത്തിയിരിക്കയാണ്.

ഇത്തവണ എത്തിയത് ജീവികളോ സസ്യങ്ങളോ അല്ല. മറിച്ച്‌ ധ്രുവക്കരടി, പാണ്ട, ഗൊറില്ല, തേന്‍ കരടി എന്നിവയുടെ ഭീമന്‍ മസ്കോട്ടുകളാണ്. യു.എ.ഇ ഈ വര്‍ഷം ‘ഇയര്‍ ഓഫ് സസ്റ്റയ്നബിലിറ്റി’ ആചരിക്കുന്നതിന്‍റെ ഭാഗമായി പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ച അവബോധം വളര്‍ത്താനും ബോധവല്‍ക്കരിക്കാനും ലക്ഷ്യമിട്ടാണ് മാസ്കോട്ടുകള്‍ എത്തിയിരിക്കുന്നത്. ബയോ-ഡോമില്‍ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്ക് ഇവക്കൊപ്പം നിന്ന് ഫോട്ടോകള്‍ പകര്‍ത്താനും മറ്റുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദുബൈ അല്‍ വസ്ല്‍ റോഡും സഫ റോഡും ചേരുന്ന സിറ്റി വാക്ക് ദുബൈയിലാണ് ‘ഗ്രീന്‍ പ്ലാനറ്റ് ദുബൈ’ എന്ന ചെറിയ ആമസോണ്‍ മഴക്കാട് സ്ഥിതി ചെയ്യുന്നത്. അനേകം വിദേശ, ഉഷ്ണമേഖലാ ജീവിജാലങ്ങളെ അടുത്തുനിന്ന് കാണാനുള്ള അതുല്യമായ അവസരമാണ് നാലുനിലകളില്‍ ഒരുക്കിയ ഈ പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. നാലാം നിലയില്‍ നിന്ന് താഴേക്ക് വളഞ്ഞുപുളഞ്ഞ പാതയിലൂടെ സഞ്ചരിച്ച്‌ കാഴ്ചകള്‍ കാണുന്ന രീതിയാണിവിടെ ഒരുക്കിയിട്ടുള്ളത്. വേനല്‍ കാലത്ത് കുട്ടികളും കുടുംബവുമായും പോകാന്‍ യോജിച്ച ഒരിടമാണിത്. മൃഗങ്ങളുമായും പക്ഷികളുമായും ഇടപെടുന്നത് കുട്ടികള്‍ക്ക് കൗതുകകരമായ അനുഭവമായിരിക്കും.

കുരങ്ങുകള്‍, പഴംതീനി വവ്വാലുകള്‍, വിവിധയിനം തത്തകള്‍, പാമ്ബുകള്‍, ഓന്ത് ഇനത്തില്‍ ഉള്‍പെട്ട ജീവികള്‍ തുടങ്ങി അനേകം ജീവികളെ സുരക്ഷിതമായ സാഹചര്യത്തില്‍ കാണാന്‍ ഇവിടെ സാധിക്കും. ഒറിഗാമി ശൈലിയിലെ ഗ്ലാസ് കെട്ടിടത്തിനുള്ളില്‍ ഒരു മിനിയേച്ചര്‍ ബയോ-ബയോളജിക്കല്‍ ഡോം തന്നെയാണ് ‘ഗ്രീന്‍ പ്ലാനറ്റ് ദുബൈ’. നാലുനില ഉയരത്തില്‍ നില്‍ക്കുന്ന ഭീമാകാരമായ കപ്പോക്ക് മരത്തിന് ചുറ്റുമായാണ് ആവാസ വ്യവസ്ഥ നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വൃക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്നതു കൂടിയാണ് ഈ മരം. യു.എ.ഇയിലെ പരിസ്ഥിതിയില്‍ സാധാരണ കണ്ടുവരാത്ത ജീവിജാലങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കനോപ്പി, മിഡ്‌സ്റ്റോറി, ഫോറസ്റ്റ് ഫ്ലോര്‍, വെള്ളപ്പൊക്ക മഴക്കാട് എന്നിങ്ങനെ നാലു വിഭാഗങ്ങളായി ഒരോ നിലകളെയും തിരിച്ചിട്ടുണ്ട്. കനോപ്പി എന്ന മേലാപ്പ് ഉഷ്ണമേഖലാ വനത്തിന്‍റെ മേല്‍ക്കൂരയായ ഇവിടെ നിരവധി മഴപ്പക്ഷികളും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയില്‍ ‘സെബ’ വവ്വാലുകളെ പാര്‍പ്പിക്കുന്ന പ്രശസ്തമായ വവ്വാല്‍ ഗുഹയുമുണ്ട്. മിഡ്‌സ്‌റ്റോറിയില്‍ ധാരാളം കുരങ്ങുകളും ഇഴജന്തുക്കളും അധിവസിക്കുന്നു. രണ്ടാം നിലയിലെ മഴക്കാടുകളുടെ തറ നനവുള്ളതും ശാന്തവും ഇരുണ്ടതുമാണ്. ഇവിടെ ആമയും പക്ഷികളുമൊക്കെ താമസിക്കുന്നു. ഒന്നാം നിലയില്‍ മത്സ്യങ്ങള്‍ നിറഞ്ഞ ഭീമാകാരമായ അക്വേറിയവും മറ്റു ജീവജാലങ്ങളെയും കാണാനാവും. വേനല്‍കാലത്ത് ഇവിടെ കുട്ടികള്‍ക്ക് വേണ്ടി നേല്‍കാല ക്യാമ്ബുകളും മറ്റും അരങ്ങേറാറുണ്ട്. സിംഗിള്‍ ഡേ ടിക്കറ്റുകള്‍ക്ക് 140 ദിര്‍ഹമാണ് നിരക്ക്. ഓണ്‍ലൈനായി വാങ്ങുമ്ബോള്‍ 125 ദിര്‍ഹത്തിന് ലഭിക്കും. കുട്ടികള്‍ക്ക് ടിക്കറ്റിന് 120 ദിര്‍ഹമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular