Saturday, May 18, 2024
HomeKeralaപെട്രോള്‍ പമ്ബിലെ കവര്‍ച്ച: പ്രതി അറസ്റ്റില്‍

പെട്രോള്‍ പമ്ബിലെ കവര്‍ച്ച: പ്രതി അറസ്റ്റില്‍

കിളികൊല്ലൂര്‍ : പെട്രോള്‍ പമ്ബില്‍നിന്നു പണം കവര്‍ന്ന കേസില്‍ പ്രതി പോലീസ് പിടിയില്‍. നീണ്ടകര ദളവാപുരം സ്വദേശി വിജയ് ആണ് (20) കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ജനുവരി 22ന് പുലര്‍ച്ച 1.30ഓടെ അപ്സര ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബിന്‍റെ കാബിനുള്ളില്‍ കടന്ന് മേശക്കുള്ളില്‍ കരുതിയിരുന്ന പണമാണ് ഇയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്ന് മോഷ്ടിച്ചത്. പമ്ബ് ജീവനക്കാര്‍ ഉറക്കത്തിലായിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്നുകളയുകയായിരുന്നു. പണം കവര്‍ന്ന പോയതായി മനസ്സിലാക്കിയ പെട്രോള്‍ പമ്ബ് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിലായിരുന്ന പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരവെയാണ് പ്രതിയായ വിജയ് കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുകേഷ്, സി.പി.ഒ പ്രശാന്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular