Saturday, May 18, 2024
HomeIndiaരാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളി: ധാര്‍ഷ്ട്യം കാണിച്ച്‌ കോടതിയെ അപമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളി: ധാര്‍ഷ്ട്യം കാണിച്ച്‌ കോടതിയെ അപമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : അയോഗ്യനാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്.

രാഹുല്‍ ഗാന്ധി സ്ഥിരം കുറ്റവാളിയാണെന്ന് ഗജേന്ദ്ര സിങ് ശെഖാവത്ത് ആരോപിച്ചു.

നീതിന്യായ വ്യവസ്ഥയെയും ജഡ്ജിയെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ഭരണഘടനയിലോ നീതിന്യായ വ്യവസ്ഥയിലോ വിശ്വാസമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാതെ ധാര്‍ഷ്ട്യം കാണിച്ച്‌ രാഹുല്‍ കോടതിയെ അപമാനിക്കുന്നു. രാഹുലിന്‍റെ വിവാദ പരാമര്‍ശങ്ങളില്‍ പിന്നാക്ക വിഭാഗം മുഴുവന്‍ അപമാനിതരായെന്നും ശെഖാവത്ത് പറഞ്ഞു.

2018ല്‍ സുപ്രീംകോടതി രാഹുലിനെ ശാസിച്ചപ്പോള്‍ ക്ഷമാപണം നടത്തി സ്വയം രക്ഷപ്പെട്ടു. ഭാവിയില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാകരുതെന്ന് സുപ്രീംകോടതി പറഞ്ഞത് രാഹുല്‍ ഓര്‍ക്കണമെന്നും ഗജേന്ദ്ര സിങ് ശെഖാവത്ത് ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular