Friday, May 17, 2024
HomeIndiaബിജെപി എംപിക്കും എംഎല്‍എയ്‌ക്കുമൊപ്പം വേദി പങ്കിട്ട് ബില്‍ക്കീസ് ബാനു കേസ് പ്രതി

ബിജെപി എംപിക്കും എംഎല്‍എയ്‌ക്കുമൊപ്പം വേദി പങ്കിട്ട് ബില്‍ക്കീസ് ബാനു കേസ് പ്രതി

ന്യൂഡല്‍ഹി: ഗുജറാത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി എംപിക്കും എംഎല്‍എയ്‌ക്കുമൊപ്പം വേദി പങ്കിട്ട് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളില്‍ ഒരാള്‍.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുള്ള ഗുജറാത്ത് സര്‍ക്കാരിന്‍്റെ തീരുമാനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസിലെ 11 പ്രതികളിലൊരാള്‍ ശനിയാഴ്ച സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മാര്‍ച്ച്‌ 25 ന് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ കര്‍മാഡി ഗ്രാമത്തിലെ ശുദ്ധജല വിതരണത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി എംപി ജസ്വന്ത് സിംഗ് ഭഭറിനും സഹോദരനും എംഎല്‍എയുമായ ശൈലേഷ് ഭാഭറിനുമൊപ്പം ബില്‍ക്കിസ് ബാനു വധക്കേസ് പ്രതി ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് പരിപാടിക്കെത്തിയത്. ശൈലേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലെ പ്രതികളെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 നാണ് വിട്ടയച്ചത്. ഇതിനെതിരെ നവംബര്‍ 30ന് ബില്‍ക്കീസ് ബാനു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular