Sunday, May 12, 2024
HomeGulfഇന്നു മുതല്‍ മഴക്ക് സാധ്യത; ജാഗ്രത പാലിക്കാം

ഇന്നു മുതല്‍ മഴക്ക് സാധ്യത; ജാഗ്രത പാലിക്കാം

സ്കത്ത് : വായുമര്‍ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മുസന്ദം, ദാഹിറ, ബുറൈമി, ദോഫാര്‍, വടക്കന്‍ ബത്തിന, തെക്കന്‍ ബത്തിന, ദാഖിലിയ, മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്. ഇടിയും അനുഭവപ്പെടും. ആലിപ്പഴവും വര്‍ഷിച്ചേക്കും.

മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്‍റെ വേഗം. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. ആഘാതം കൂടുതല്‍ ശക്തമാകുക ചൊവ്വാഴ്ചയായിരിക്കുമെന്നും ഇത് ബുധനാഴ്ചവരെ നീണ്ടുനില്‍ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കര്‍ഷകരും കന്നുകാലിവളര്‍ത്തുന്നവരും തേനീച്ചവളര്‍ത്തുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular