Sunday, May 12, 2024
HomeGulfവനിത ദേശീയ ഫുട്ബാള്‍ ടീമിന് ഫിഫയില്‍ അംഗത്വം

വനിത ദേശീയ ഫുട്ബാള്‍ ടീമിന് ഫിഫയില്‍ അംഗത്വം

ജിദ്ദ : സൗദി വനിത ദേശീയ ടീമിന് ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളില്‍ (ഫിഫ) അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇൗ നേട്ടം കൈവരിക്കാനായത്.

തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം വലിയ നേട്ടങ്ങളോടെ മുന്നേറുകയായിരുന്നു. 2021ലാണ് സൗദി അറേബ്യ ദേശീയ വനിത ടീം സ്ഥാപിച്ചത്.

ഇതുവരെ ടീം ഒമ്ബത് മത്സരങ്ങള്‍ കളിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യത്തെ വനിത സൗഹൃദ ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കുകയുണ്ടായി.18 മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും നേട്ടങ്ങള്‍ക്കും ശേഷം വനിത ദേശീയ ടീം ഫിഫയില്‍ പ്രവേശനം നേടിയതില്‍ അഭിമാനിക്കുന്നുവെന്ന് വനിത ഫുട്ബാള്‍ അഡ്മിനിസ്ട്രേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ടീം താരങ്ങള്‍ ഒന്നര വര്‍ഷംകൊണ്ട് നേടിയത് വലിയ നേട്ടമാണെന്ന് സൗദി ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ അല്‍ മിസ്ഹല്‍ പറഞ്ഞു. ഈ ചരിത്ര നിമിഷം കായികമേഖലയില്‍ പൊതുവെയും ഫുട്‌ബാളില്‍ പ്രത്യേകിച്ചും സൗദി ഭരണകൂടം ശ്രദ്ധചെലുത്തിയതിന്റെ ഫലമാണ്. കായിക മന്ത്രി നിരന്തരം നടത്തിയ ശ്രമവും ഗുണം ചെയ്തെന്നും മിസ്ഹല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular