Friday, May 3, 2024
HomeUSAനാഷ്‌വിലിൽ 6 പേരെ വെടിവച്ചു കൊന്നതു യുഎസ് ചരിത്രത്തിൽ പുരുഷനല്ലാത്ത അഞ്ചാമത്തെ പ്രതി

നാഷ്‌വിലിൽ 6 പേരെ വെടിവച്ചു കൊന്നതു യുഎസ് ചരിത്രത്തിൽ പുരുഷനല്ലാത്ത അഞ്ചാമത്തെ പ്രതി

ടെനസിയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേരെ വെടിവച്ചു കൊന്ന നാഷ്‌വിൽ നിവാസി യുഎസ് ചരിത്രത്തിൽ അഞ്ചാമത്തെ പുരുഷനല്ലാത്ത കൊലയാളിയായി. ഓഡ്രി ഹെയ്ൽ എന്ന 28കാരൻ ഭിന്നലിംഗ വിഭാഗത്തിൽ പെട്ടയാളാണ്.

കവനന്റ് സ്കൂളിൽ രണ്ടു റൈഫിളുകളും ഒരു പിസ്റ്റലുമായി കടന്നു 14 മിനിറ്റോളം വെടിവയപ് നടത്തിയ  ഹെയ്‌ലിനെ പോലീസ് വെടിവച്ചു കൊന്നു.

മരിച്ച കുട്ടികൾക്ക് മൂന്നു പേർക്കും 9 വയസ് ആയിരുന്നു പ്രായം.

ഹെയ്‌ലിനെ പോലീസ് ചീഫ് ജോൺ ഡ്രെയ്ക് സ്ത്രീയെന്നാണ് വിശേഷിപ്പിച്ചത്. എന്തായിരുന്നു ഹെയ്‌ലിന്റെ പ്രകോപനം എന്നു പറയാൻ പൊലിസിനു കഴിഞ്ഞില്ല. “നിരാശയാവാം കാരണം”  ഡ്രെയ്ക് പറഞ്ഞത്.

ഹെയ്‌ലിന്റെ ‘അമ്മ നോർമ ഹെയ്ൽ സ്ഥലത്തെ പള്ളിയിൽ കോ-ഓർഡിനേറ്റർ ആണ്. ഫേസ്ബുക്കിൽ സദാ മതപരമായ വിഷയങ്ങൾ എഴുതുന്ന സ്ത്രീ.

ഹെയ്‌ലിന്റെ വീട്ടിൽ നിന്നു സ്കൂളിന്റെ വിശദമായ മാപ്പ് കണ്ടെടുത്തെന്നു പോലീസ് പറഞ്ഞു.

രാജ്യത്തു തോക്കുപയോഗിച്ചു കൂട്ടക്കൊല നടത്തിയവരിൽ 2% മാത്രമാണ് സ്ത്രീകൾ. 1966നു ശേഷമുണ്ടായ 191 കൂട്ടക്കൊലകളിൽ നാലു പ്രതികൾ മാത്രമേയുള്ളൂ സ്ത്രീകൾ. അതിൽ രണ്ടു പേർക്കൊപ്പം പുരുഷന്മാരും ഉണ്ടായിരുന്നു.

ആ നാലു സ്ത്രീകളിൽ ഏറ്റവും കുപ്രസിദ്ധ ബ്രെൻഡ സ്‌പെൻസർ ആയിരുന്നു. സാൻ ദിയാഗോയിലെ ക്ളീവ്ലാൻഡ് എലിമെന്ററി സ്കൂളിൽ 1979ൽ രണ്ടു പേരെ വധിച്ച അവർ എട്ടു കുട്ടികൾക്കു പരുക്കേൽപിക്കയും ചെയ്‌തു.  പ്രകോപനം എന്തായിരുന്നു എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത്: “എനിക്കു തിങ്കളാഴ്ചകൾ ഇഷ്ടമല്ല. അന്നു പക്ഷെ ഉഷാറായി.”

ബൈഡൻ അപലപിച്ചു 

നാഷ്‌വിൽ കൂട്ടക്കൊലയെ മടുപ്പിക്കുന്നതെന്നു പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. തോക്കുകൾ നിയന്ത്രിക്കാൻ ഇനിയും വൈകരുതെന്നു താക്കീതു നൽകിയ അദ്ദേഹം പറഞ്ഞു: “ഈ രാജ്യത്തിൻറെ ആത്മാവിനെ അവർ കീറിമുറിക്കയാണ്.”

ആവശ്യമായ ആയുധനിയന്ത്രണ ബിൽ എത്രയും വേഗം പാസാക്കാണമെന്നു അദ്ദേഹം കോൺഗ്രസിനോട് നിർദേശിച്ചു.

Nashville shooter 5th non-male in US history

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular