Saturday, May 18, 2024
HomeUSAശ്വാസകോശ അണുബാധ: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ: കോവിഡില്ല

ശ്വാസകോശ അണുബാധ: ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ: കോവിഡില്ല

വത്തിക്കാൻ : ശ്വാസകോശ   അണുബാധയുടെ ചികിത്സയ്ക്കായി ഫ്രാൻസിസ് മാർപാപ്പയെ ഏതാനും ദിവസത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്  86 കാരനായ മാർപ്പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തി.

“അടുത്ത ദിവസങ്ങളിൽ   മാർപാപ്പ  ശ്വാസകോശ സംബന്ധമായ വിഷമതകളെകുറിച്ച് പരാതിപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം   വൈദ്യപരിശോധനകൾക്കായി പോളിക്ലിനിക്കോ എ. ജെമെല്ലിയിലേക്ക് പോയി, വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി   പ്രസ്താവനയിൽ പറഞ്ഞു.  പരിശോധനയിൽ ശ്വാസകോശ അണുബാധ   കാണിച്ചു. എന്നാൽ കോവിഡ് അല്ല.  അതിന് കുറച്ച് ദിവസത്തെ ആശുപത്രി  ചികിത്സ  ആവശ്യമാണ്-അദ്ദേഹം പറഞ്ഞു

സന്ദേശങ്ങൾക്കും പ്രാർത്ഥനയ്ക്കും പാപ്പ  നന്ദി അറിയിക്കുന്നു, ബ്രൂണി കൂട്ടിച്ചേർത്തു.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പ്രതിവാര പൊതു സദസ്സിനു ശേഷം, പാപ്പായെ പരിശോധനകൾക്ക്  വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു .

“മുമ്പ്  നിശ്ചയിച്ച  ചെയ്ത ചില പരിശോധനകൾക്കായി  പരിശുദ്ധ പിതാവ് ഇന്ന് ഉച്ച മുതൽ ജെമെല്ലിയിൽ ഉണ്ടായിരുന്നു,” ബ്രൂണി പറഞ്ഞു.

ഇറ്റലിയിലുടനീളമുള്ള   ബിഷപ്പുമാർ പോപ്പ് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി  ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസിഡൻസി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

“പരിശുദ്ധ പിതാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. പ്രൊഫഷണലിസത്തോടും അർപ്പണബോധത്തോടും കൂടി അദ്ദേഹത്തെയും എല്ലാ രോഗികളെയും പരിചരിക്കുന്ന ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും പ്രസിഡൻസി കർത്താവിൽ ഭരമേൽപ്പിക്കുന്നു.”

അടുത്തകാലത്തായി പോപ്പിന് പലവിധ  ആരോഗ്യപ്രശ്നങ്ങളുമുണ്ട്.

വലത് കാൽമുട്ടിലെ വേദന കാരണം അദ്ദേഹം പലപ്പോഴും വാക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കുന്നു. ചിലപ്പോൾ വീൽചെയർ ഉപയോഗിക്കുന്നു .

തനിക്കു ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്ന പക്ഷം ഉപയോഗിക്കാൻ   തന്റെ രാജിക്കത്ത്  ഒപ്പിട്ടിരുന്നുവെന്ന് ഡിസംബറിൽ പാപ്പ വെളിപ്പെടുത്തി.  സ്പാനിഷ് വാർത്താ ഏജൻസിയായ എബിസിക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യപ്രശ്നങ്ങളോ അപകടമോ കാരണം ഒരു മാർപ്പാപ്പയ്ക്ക് പെട്ടെന്ന് തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വന്നാൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോഴാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

വർഷങ്ങൾക്കുമുമ്പാണ്  താൻ കത്തെഴുതിയെന്നും അത്  അന്നത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ ടാർസിയോ ബെർട്ടോണിന് നൽകിയെന്നും ഫ്രാൻസിസ് പറഞ്ഞു. കർദിനാൾ ടാർസിയോ ബെർട്ടോണി 2013-ൽ സ്ഥാനമൊഴിഞ്ഞു

‘വൈദ്യപരമായ കാരണങ്ങളാലോ മറ്റെന്തെങ്കിലുമോ മൂലം എനിക്ക് പ്രവർത്തിക്കാൻ കഴിയാതെ വരുന്ന പക്ഷം ഉപയോഗിക്കാൻ  ഇതാ എന്റെ സ്ഥാനത്യാഗം കത്ത്,\ എന്ന കർദിനാളിനോട് പറഞ്ഞു. കത്തിന്റെ കാര്യം പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമാണെന്നും പാപ്പ പറഞ്ഞു.

പോൾ ആറാമൻ, പയസ് പന്ത്രണ്ടാമൻ എന്നിവരും സ്ഥിരമായ വൈകല്യമുണ്ടായാൽ തങ്ങളുടെ സ്ഥാനത്യാഗത്തിനുള്ള കത്തുകൾ തയ്യാറാക്കിയിരുന്നെന്ന് പോപ്പ്  പറഞ്ഞു.

2013-ൽ, ഫ്രാൻസിസിന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ സ്ഥാനം രാജിവചച്ചത് ലോകത്തെ ഞെട്ടിച്ചു. പ്രായക്കൂടുതൽ ആൺ അദ്ദേഹാം കാരണമായി പറഞ്ഞത്.

ഏകദേശം 600 വർഷങ്ങൾക്ക് ശേഷം ഒരു മാർപാപ്പ സ്ഥാനമൊഴിയുന്നത്  അത് ആദ്യമായാണ്. 1415-ൽ ഒന്നിലധികം ആളുകൾ മാർപ്പാപ്പയാണെന്ന് അവകാശപ്പെട്ട് സഭയ്ക്കുള്ളിൽ നടന്ന  ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ  ഗ്രിഗറി പന്ത്രണ്ടാമൻ   രാജി വച്ചതാണ് അതിനു മുൻപുള്ള സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular