Saturday, May 18, 2024
HomeIndiaഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രം രാജ്യത്തോട് മാപ്പ് പറയണം -കെ.ടി.ആര്‍

ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രം രാജ്യത്തോട് മാപ്പ് പറയണം -കെ.ടി.ആര്‍

ഹൈദരാബാദ് : ഇന്ധനവില കുതിച്ചുയരുന്നതിന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ബി.ആര്‍.എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി രാമറാവു വ്യാഴാഴ്ച ആവശ്യപ്പെട്ടു.

ഇന്ധനവില വര്‍ധിപ്പിച്ച്‌ സാധാരണക്കാരനെ ഭാരപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബി.ആര്‍.എസ് നേതാവ് നടത്തിയത്.

കേന്ദ്രം പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം തുറന്ന കത്തില്‍ പറഞ്ഞു. തുറന്നുകാട്ടപ്പെട്ടു. 2013ല്‍ ഒരു ക്രൂഡ് ഓയില്‍ ബാരലിന് 110 ഡോളറായിരുന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപയായിരുന്നു. ഇപ്പോള്‍ ക്രൂഡ് ഓയില്‍ ബാരലിന് 66 ഡോളറായപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 110 രൂപയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം വില വര്‍ധിപ്പിച്ച്‌ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും കേന്ദ്രം കബളിപ്പിക്കുകയാണെന്നും കെ.ടി.ആര്‍ കൂട്ടിച്ചേര്‍ത്തു. 2014 മുതല്‍ ഇന്ധനവിലയില്‍ 45 ശതമാനം വര്‍ധനയുണ്ടായതിനാല്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം വില കൂടിയതായി സംസ്ഥാന മന്ത്രി പറഞ്ഞു.

ഡീസല്‍ വിലക്കയറ്റം മൂലം പൊതുഗതാഗത നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായെന്നും കേന്ദ്രസര്‍ക്കാര്‍ കാരണം പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലാണെന്നും കെ.ടി.ആര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular