Sunday, May 19, 2024
HomeKeralaഇരട്ടക്കുട്ടികളോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത; 7 വയസുകാരിയുടെ കാലില്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചു

ഇരട്ടക്കുട്ടികളോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത; 7 വയസുകാരിയുടെ കാലില്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചു

ല്‍പ്പറ്റ : വയനാട്ടില്‍ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത. കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു.

പ്രതിയായ രണ്ടാനച്ഛനെ കല്‍പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേല്‍പ്പിച്ചത്. ഇത് കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത ഏഴ് വയസുകാരി പുറത്ത് പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിക്ക് നേരെ ഇയാള്‍ ക്രൂരത കാണിച്ചത്. ഇരട്ട കുട്ടികളില്‍ ഒരാളെയാണ് കല്‍പറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈല്‍ഡ് ലൈനിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular