Monday, May 20, 2024
HomeKeralaമുക്കുപണ്ടം പകരം വച്ച്‌ സ്വര്‍ണം മോഷ്ടിച്ചു; ഒടുവില്‍ വീട്ടുജോലിക്കാരി പിടിയില്‍

മുക്കുപണ്ടം പകരം വച്ച്‌ സ്വര്‍ണം മോഷ്ടിച്ചു; ഒടുവില്‍ വീട്ടുജോലിക്കാരി പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലയില്‍ വീട്ടുടമസ്ഥരെ കബളിപ്പിച്ച്‌ സ്വര്‍ണ്ണം മോഷ്ടിച്ച്‌ പണയം വച്ച കേസില്‍ വീട്ടുജോലിക്കാരി പോലീസ് പിടിയില്‍.

വര്‍ക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് അറസ്റ്റിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോള്‍ഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വര്‍ണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് വീട്ടില്‍ നിന്നും കവര്‍ന്നത്.

പല തവണകളായി വീട്ടുകാര്‍ക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് കവര്‍ച്ച നടത്തിയത്. 11 വര്‍ഷമായി സുനില്‍കുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനില്‍കുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാന്‍ പോകുമ്ബോഴും ഉറങ്ങുമ്ബോഴും ഊരി വയ്ക്കുക പതിവായിരുന്നു. താനുപയോഗിക്കുന്ന വള മുക്കുപണ്ടം ആണെന്ന് സംശയം തോന്നിയ വീട്ടുകാരി, സരിതയെ വിളിച്ചു വരുത്തി ഇതേപ്പറ്റി ചോദിച്ചു.

എന്നാല്‍ പരസ്പര വിരുദ്ധമായാണ് സരിത ഇതിന് മറുപടി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ സുനില്‍കുമാര്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുനില്‍കുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വര്‍ണ്ണത്തിന്റെ അതേ മോഡലില്‍ ഉള്ള മുക്കുപണ്ടങ്ങള്‍ സംഘടിപ്പിച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബാങ്കില്‍ അന്വേഷിക്കുമ്ബോഴാണ് ലക്ഷങ്ങള്‍ വിലമതിപ്പുള്ള സ്വര്‍ണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണ്ണം സ്വകാര്യ ബാങ്കില്‍ പണയം വച്ച്‌ ലക്ഷങ്ങള്‍ കൈക്കലാക്കുകയായിരുന്നു. സരിതയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.30 ലക്ഷം രൂപയും പിടികൂടി. വര്‍ക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular