Sunday, May 19, 2024
HomeIndiaബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്: ഈശ്വരപ്പയുടെ മകനെതിരെ മത്സരിക്കും

ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്: ഈശ്വരപ്പയുടെ മകനെതിരെ മത്സരിക്കും

മംഗളൂരു : കര്‍ണാടകയില്‍ ബിജെപിയുടെ എം.എല്‍.സി ആയനൂര്‍ മഞ്ചുനാഥ കോണ്‍ഗ്രസില്‍ ചേരുമെന്ന് തിങ്കളാഴ്ച വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ ആഴ്ചയില്‍ ആ പാര്‍ട്ടി വിടുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം മൂന്നായി.

പുട്ടണ്ണ,ബാബു റാവു ചിഞ്ചന്‍സൂര്‍ എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു.

രാജിക്കത്ത് ചൊവ്വാഴ്ച കൗണ്‍സില്‍ ചെയര്‍പേഴ്സന് കൈമാറുമെന്ന് മഞ്ചുനാഥ പറഞ്ഞു. മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പ എംഎല്‍എയുടെ സിറ്റിംഗ് സീറ്റായ ഷിവമോഗ്ഗ സിറ്റി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തില്‍ സമകാലികനായ ഈശ്വരപ്പക്കും സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.പകരം മകന്‍ കാന്തേഷിനെ രംഗത്തിറക്കാനാണ് ശ്രമം.

ഈശ്വരപ്പക്ക് കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് -ഗ്രാമവികസന മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ബി.ജെ.പി നേതാവും കരാറുകാരനുമായ സന്തോഷ് പടിലിന്റെ ആത്മഹത്യ കുറിപ്പില്‍ ഈശ്വരപ്പ 40ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് സൂചിപ്പിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ ശ്രദ്ധേയനാണ് ഈശ്വരപ്പ. ഉച്ച ഭാഷിണിയില്‍ ബാങ്ക് വിളിയെ പൊതുയോഗത്തില്‍ വിമര്‍ശിച്ച ഈശ്വരപ്പ”അല്ലാഹുവിന് ചെവി കേള്‍ക്കില്ലേ” എന്ന് ചോദിച്ചത് വിവാദമായെങ്കിലും അദ്ദേഹം തിരുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular