Saturday, May 18, 2024
HomeUSAട്രമ്പ് മാറിനില്‍ക്കണം: പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ആസ ഹച്ചിന്‍സണ്‍

ട്രമ്പ് മാറിനില്‍ക്കണം: പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ആസ ഹച്ചിന്‍സണ്‍

അര്‍ക്കന്‍സാസ് : മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ ആസ ഹച്ചിന്‍സണ്‍ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്   ഞായറാഴ്ച പ്രഖ്യാപിച്ചു. മുമ്പ് യുഎസ് ജനപ്രതിനിധിസഭയില്‍ സേവനമനുഷ്ഠിച്ചതിന് ശേഷം 2015 മുതല്‍ ഈ വര്‍ഷം ആദ്യം വരെ അര്‍ക്കന്‍സാസ് ഗവര്‍ണറായിരുന്നു ഹച്ചിന്‍സണ്‍.

എബിസിയുടെ ‘ദിസ് വീക്ക്’ ന് നല്‍കിയ അഭിമുഖത്തില്‍, ഒരു പോണ്‍ താരത്തിന് പണം നല്‍കിയതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന്  നവംബറില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച  ട്രമ്പിനോട്, മത്സരത്തില്‍ നിന്ന് വിട്ടുനില്‍കണമെന്നും  ഹച്ചിന്‍സണ്‍ ആവശ്യപ്പെട്ടു.

”അമേരിക്കയിലെ  ആളുകള്‍ക്ക് ഏറ്റവും മികച്ച നേതാവിനെ  ആവശ്യമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്, 72 കാരനായ ഹച്ചിന്‍സണ്‍ ഞായറാഴ്ച സംപ്രേഷണം ചെയ്ത എബിസി ന്യൂയിലെ അഭിമുഖത്തില്‍ പറഞ്ഞു. ട്രമ്പും ബൈഡനും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.

അതേസമയം മുന്‍ സൗത്ത് കരോലിന ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറുമായ നിക്കി ഹേലിയും ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവരുള്‍പ്പെടെ നിരവധി റിപ്പബ്ലിക്കന്‍മാര്‍ മത്സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

‘കുറ്റം ചുമത്തപ്പെട്ട ഒരു മുന്‍ പ്രസിഡന്റ് ഞങ്ങള്‍ക്ക് ഉണ്ടെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ദിവസമാണെന്ന്  കരുതുന്നു, ട്രമ്പ് മാറിനില്‍ക്കണോ എന്ന ചോദ്യത്തിന്, വേണമെന്നു ഹച്ചിന്‍സണ്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular