Saturday, May 18, 2024
HomeUSAയുഎസ് ഇന്ത്യക്കാരനായ പ്രസിഡന്റിനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞെന്നു ഡെമോക്രാറ്റിക് നേതാവ്

യുഎസ് ഇന്ത്യക്കാരനായ പ്രസിഡന്റിനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞെന്നു ഡെമോക്രാറ്റിക് നേതാവ്

ഇന്ത്യൻ വംശജനായ പ്രസിഡന്റിനു വേണ്ടി യുഎസ് തയാറാണെന്നു വിർജിനിയയിൽ നിയമസഭാ അംഗമായ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് സുഹാസ് സുബ്രമണ്യം. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സൗത്ത് കരളിന മുൻ ഗവർണർ നിക്കി ഹെയ്‌ലി, ബിസിനസ് രംഗത്തുള്ള വിവേക് രാമസ്വാമി എന്നിവരുടെ രംഗ പ്രവേശം അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗളൂരു സ്വദേശിയായ സുബ്രമണ്യം വിർജീനിയ ഹൗസിൽ ഡിസ്‌ട്രിക്‌ട് 87ന്റെ പ്രതിനിധിയാണ്. അഭിഭാഷകനായ അദ്ദേഹം വിർജീനിയ നിയമസഭയിലേക്കു 2019ൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കനും ആദ്യത്തെ ദക്ഷിണേഷ്യനുമായി. താമസം ലൗഡൗൺ കൗണ്ടിയിൽ.

സുപ്രധാന ചുമതലകളിൽ നിയമിക്കപ്പെടുന്ന ഇന്ത്യൻ വംശജരുടെ എണ്ണം ഗണ്യമായി ഉയർന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സുബ്രമണ്യം തന്നെ 2015ൽ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഒബാമയുടെ ഉപദേഷ്ടാവ് ആയിരുന്നു.

വിർജിനിയയിലെ 7,50,000 ഏഷ്യൻ അമേരിക്കൻ പൗരന്മാരിൽ ഏറ്റവുമധികം ഇന്ത്യക്കാരാണ്: 10%.  അധികം പേരും ലൗഡൗൺ, പ്രിൻസ് വില്യം, ഫെയര്ഫാക്സ് കൗണ്ടികളിലാണ്. കൂടുതൽ പേരും ഡെമോക്രാറ്റിക്‌ പാർട്ടി അനുഭാവികളാണെന്നു പോളിങ്ങിൽ കണ്ടിട്ടുണ്ട്.

ധാരാളം സിക്കുകാരും ഹിന്ദുക്കളും ജീവിക്കുന്ന വിർജിനിയയിൽ ഖാലിസ്‌ഥാനി അനുകൂലികൾ സജീവമാണ്. അതേപ്പറ്റി ചോദിച്ചപ്പോൾ സുബ്രമണ്യം പറഞ്ഞു: “എനിക്ക് അക്കാര്യത്തിൽ നിലപാടൊന്നും ഇല്ല. നമ്മുടെ മേഖലയിലെ വൈജാത്യം കണക്കിലെടുത്തു എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.”

US ready for president of Indian descent, says Democratic leader

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular