Saturday, May 18, 2024
HomeUSAകെട്ടിടത്തിനു തീവയ്ക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

കെട്ടിടത്തിനു തീവയ്ക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

വിസ്കോൺസിനിൽ ഓഫിസ് കെട്ടിടത്തിനു നേരെ തീബോംബ് കൊണ്ടു ആക്രമണം നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിലായി. കഴിഞ്ഞ മേയിൽ അക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ട മാഡിസൺ നിവാസി ഹൃദിന്ദു ശങ്കർ റോയ് ചൗധുരി (29) ചൊവാഴ്ച ബോസ്റ്റൺ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ചു നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. കുറ്റം തെളിഞ്ഞാൽ അഞ്ചു മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ആക്രമിക്കപ്പെട്ട കെട്ടിടത്തിൽ പെയിന്റ് കൊണ്ട് എഴുതിവച്ച മുദ്രാവാക്യം ഇങ്ങിനെ ആയിരുന്നു: “ഗർഭഛിദ്രം സുരക്ഷിതമല്ലെങ്കിൽ നിങ്ങളും സുരക്ഷിതരാവില്ല.”

എല്ലാ പോലീസുകാരും തന്തയില്ലാത്തവർ ആണെന്നു അർദ്ധം വരുന്ന ‘എസിഎ ബി’ എന്ന ചുരുക്കെഴുത്തിന്റെ അക്കങ്ങളായ ‘1312’ എഴുതിവച്ചിരുന്നു. പോലീസ് നടത്തുന്ന നരഹത്യകൾക്കെതിരെ പ്രതിഷേധിക്കുന്നവർ ലോക വ്യാപകമായി ഉപയോഗിക്കുന്ന മുദ്യാവാക്യമാണിത്. പ്രത്യേകിച്ച് ഇടതുപക്ഷക്കാർ.

കഴിച്ചു തീർക്കാത്ത മെക്സിക്കൻ റോളിൽ നിന്നു ലഭിച്ച ചൗധുരിയുടെ ഡി എൻ എ തീവയ്‌പു നടന്ന ഇടത്തു നിന്നു കിട്ടിയ ലൈറ്ററിലെ ഡി എൻ എ യുമായി ഒത്തുവന്നതാണ് അയാൾ കുടുങ്ങാൻ കാരണമായതെന്നു ജസ്റ്റിസ് ഡിപ്പാർട്മെൻറ് പറഞ്ഞു.

സ്വകാര്യ സംഘടനയെ ഭീതിപ്പെടുത്താൻ കൊള്ളിവയ്ക്കുന്ന ആയുധം ഉപയോഗിച്ചു എന്ന കുറ്റം ചുമത്തിയെന്നു ഡിപ്പാർട്മെന്റിന്റെ നാഷനൽ സെക്യൂരിറ്റി ഡിവിഷനിലെ അസിസ്റ്റന്റ് അറ്റോണി ജനറൽ മാത്യു ജി. ഓൾസൻ പറഞ്ഞു. അമ്മമാരുടെ ദിനമായ മെയ് 8നാണു ആക്രമണം ഉണ്ടായത്. രണ്ടു ജാറുകളിൽ തീയുണ്ടാക്കുന്ന ദ്രാവകം നിറച്ചത് കെട്ടിടത്തിനടുത്തു ഉപേക്ഷിച്ചിരുന്നു.

ഈ വർഷം മാർച്ച് മാസത്തോടെ ചൗധുരിയാണ് പ്രതി എന്ന സംശയം ബലപ്പെട്ടു. ചവറു കൊട്ടയിൽ തള്ളിയ മെക്സിക്കൻ റോളിന്റെ അവശിഷ്ടം കണ്ടെടുത്തു. ഉപേക്ഷിച്ചു പോയ ലൈറ്ററിലെ ഡി എൻ എയും റോളിലെ ഡി എൻ എയും ഒന്നാണെന്നു ലാബ് പരിശോധനയിൽ കണ്ടു.

ഗോട്ടിമാലയിലേക്കു വിമാനം കയറാൻ എത്തിയപ്പോഴാണ് ബോസ്റ്റൺ വിമാനത്താവളത്തിൽ വച്ച് ചൗധുരിയെ പിടിച്ചത്.

Indian-American held for fire-bombing Wisconsin building

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular