Sunday, May 19, 2024
HomeKeralaപ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്. മോദി നല്ല നേതാവാണ്,ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല.

ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,ബിജെപിക്ക് സമ്ബൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ശ്രദ്ധേയമായത്.

എന്നാല്‍ ഇംഗ്ലീഷ് ദിനപത്രിത്തിലെ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയില്‍ നിലപാട് ഇല്ല.ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്.എന്നാല്‍ തലക്കെട്ട് പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്നതായി.ഇതിലെ അതൃപ്തി പത്രത്തിനെ അറിയിച്ചു.സിറൊ മലബാര്‍ സഭ വക്താവ് ഫാദര്‍ ആന്‍റണി വടക്കേക്കര ആണ് ഇക്കാര്യം അറിയിച്ചത്.കര്‍ദ്ദിനാള്‍ പറഞ്ഞ ചില വാക്കുകള്‍ അടര്‍ത്തിയെടുത്താണ് രാഷ്ട്രീയപ്രേരിതമായി വാര്‍ത്ത നല്‍കിയത്.ആലഞ്ചേരി പറഞ്ഞതിന്‍റെ സാരാംശം അങ്ങനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular