Sunday, May 19, 2024
HomeKeralaഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു: യുവാവിന് ദാരുണാന്ത്യം

ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു: യുവാവിന് ദാരുണാന്ത്യം

പെരുമ്ബാവൂര്‍ : വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണു യുവാവു മരിച്ചു.
ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മരിച്ച മനീഷ്.
ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല തവണ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയും ഇവരുടെ അന്വേഷണത്തില്‍ മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍.
മകള്‍ : ആയില്യ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular