Sunday, May 19, 2024
HomeIndiaസ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം.

പത്തു ദിവസത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണായകമെന്ന് കേന്ദ്രം അറിയിച്ചു.

നേരത്തെ ഹരജികള്‍ക്ക് എതിരെ കക്ഷി ചേരാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് നിലപാട് അറിയിക്കാന്‍ അവസരം നല്‍കണം. നിയമ നിര്‍മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിത്. “വിവാഹം” കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ സംസ്ഥാന സര്‍ക്കാറുകളുടെ കാഴ്ചപ്പാടുകള്‍ കൂടി കണക്കിലെടുക്കണമെന്ന് ഭരണഘടന ബെഞ്ചിനോട് കേന്ദ്രം പുതിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular