Friday, May 17, 2024
HomeIndiaഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് പ്രഖ്യാപിച്ചു: പഠന റിപ്പോര്‍ട്ട് വായിക്കാം

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് പ്രഖ്യാപിച്ചു: പഠന റിപ്പോര്‍ട്ട് വായിക്കാം

ന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോര്‍ട്ട്. ഗുരുഗ്രാമിലെ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രഫസര്‍ രാജേഷ് കെ.
പിലാനിയ നടത്തിയ പഠനത്തിലാണ് മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്. 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം കൂടിയാണ് മിസോറാം. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സംസ്ഥാനം നല്‍കുന്നുണ്ടെന്നും രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വിദ്യാര്‍ഥികളുടെ പഠന മികവിന് അവസരമൊരുക്കുന്നു. കുടുംബ ബന്ധങ്ങള്‍, ജോലി സംബന്ധമായ പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതം, സന്തോഷത്തില്‍ കോവിഡിന്‍റെ സ്വാധീനം, ശാരീരിക- മാനസിക ആരോഗ്യം എന്നിവയുള്‍പ്പെടെ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

മിസോറാമിലെ സാമൂഹ്യ അന്തരീക്ഷണവും സന്തോഷത്തിന് കാരണമാകുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മിസോറാമില്‍ കുട്ടികള്‍ക്ക് വളരെ ചെറുപ്രായം മുതല്‍ തന്നെ സ്വന്തമായി പണം സമ്ബാദിച്ച്‌ സ്വതന്ത്രരായി ജീവിക്കാനുള്ള സാഹചര്യമുണ്ട്. 16-17 വയസ് മുതല്‍ തന്നെ കുട്ടികള്‍ ചെറു ജോലികള്‍ ചെയ്ത് പണം സമ്ബാദിച്ച്‌ സ്വയം പര്യാപ്തത നേടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലിംഗ വ്യത്യാസമില്ലാതെ കുട്ടികളെ പരിഗണിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular