Thursday, May 2, 2024
HomeGulfകേരള പ്രീമിയര്‍ ലീഗില്‍ ജെ.ഐ.സി.സി ട്രാവന്‍കൂര്‍ ചാമ്ബ്യന്മാര്‍

കേരള പ്രീമിയര്‍ ലീഗില്‍ ജെ.ഐ.സി.സി ട്രാവന്‍കൂര്‍ ചാമ്ബ്യന്മാര്‍

ജിദ്ദ : ജിദ്ദയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മൂന്നാം സീസണില്‍ ജെ.ഐ.സി.സി ട്രാവന്‍കൂര്‍ ചാമ്ബ്യന്മാരായി.

ഖാലിദ് ബിന്‍ വലീദ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനലില്‍ റഫ്ഷാദ് നയിച്ച കാലിക്കറ്റ് ബാഗ്ദിയെയാണ് 38 റണ്‍സിന് ഷാനവാസ് സ്നേഹക്കൂട് നേതൃത്വം നല്‍കിയ ട്രാവന്‍കൂര്‍ പരാജയപ്പെടുത്തിയത്.

നിശ്ചിത 12 ഓവറില്‍ 156 റണ്‍സ് എടുത്ത ട്രാവന്‍കൂറിന് മറുപടിയായി 118 റണ്‍സ് എടുക്കാനേ കാലിക്കറ്റിനു കഴിഞ്ഞുള്ളൂ.

രണ്ട് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത അന്‍വര്‍ കല്ലമ്ബലം കളിയിലെ താരമായി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തൃശൂര്‍ കൊടിമരം ടീമിലെ ബദറും മികച്ച ബാറ്റ്സ്മാനായി ബാഗ്ദി കാലിക്കറ്റിലെ നിഷാദും മികച്ച ബൗളറായി ട്രാവന്‍കൂര്‍ ടീമിലെ ജസീമും ട്രോഫികള്‍ സ്വീകരിച്ചു. ഫെയര്‍ പ്ലേയ്‌ ടീം അവാര്‍ഡ് തൃശൂര്‍ കൊടിമരം സ്വന്തമാക്കി. സിഫ് പ്രസിഡന്‍റ് ബേബി നീലാമ്ബ്ര, ഡോ. ഹാരിസ്, യു.പി.സി കമ്ബനി അസിസ്റ്റന്‍റ് മാനേജര്‍ ഇംതിയാസ് എന്നിവര്‍ ടൂര്‍ണമെന്‍റില്‍ പ്രധാന അതിഥികളായിരുന്നു.

അവാര്‍ഡ് ദാനത്തിനുശേഷം ജോബന്‍, മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഡി.ജെ കളിക്കളത്തില്‍ പുത്തന്‍ അനുഭവമായിരുന്നു. ‌ നൗഷാദ്, അന്‍സാര്‍, ഫായിസ്‌, ഷാനവാസ് സ്നേഹക്കൂട്, ലുലു സൈനി എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അജ്മല്‍ പരിപാടികള്‍ നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular