Friday, June 14, 2024
HomeKeralaമണ്ണിടിഞ്ഞ് വീണ് മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ മരിച്ചു

മണ്ണിടിഞ്ഞ് വീണ് മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ മരിച്ചു

മംഗളൂരു : മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി കൗസര്‍ അന്‍സാരിയാണ് (22) മരിച്ചത്.

ബജ്പെക്കടുത്ത് ഗഞ്ചിമഠം ഗ്രാമപഞ്ചായത്തിലെ മലാളി നഡാജെയിലാണ് അപകടം.

മണ്ണ് നീക്കുന്ന യന്ത്രത്തിനും നിറച്ചുകൊണ്ടിരുന്ന പിക്കപ്പ് വാനിനും മുകളിലേക്ക് പിന്‍ഭാഗത്തുനിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.

മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഗ്നിശമന സേനയും നാട്ടുകാരും അന്‍സാരിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

RELATED ARTICLES

STORIES

Most Popular