Friday, May 17, 2024
HomeUncategorizedചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: പേസ്റ്റ് രൂപത്തിലാക്കി കാലില്‍ കെട്ടി വച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: പേസ്റ്റ് രൂപത്തിലാക്കി കാലില്‍ കെട്ടി വച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കാലില്‍ കെട്ടി വച്ച്‌ കടത്താന്‍ ശ്രമിച്ച 1,128 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.

കസ്റ്റംസ് പരിശോധനയ്‌ക്കിടയിലാണ് യാത്രക്കാരനെ പിടികൂടിയത്. ലഗേജ് പരിശോധന നടത്തുന്നതിനിടയിലാണ് യുവാവില്‍ സംശയം തോന്നിയത്.

പിന്നീട് സ്വകാര്യ മുറിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചു.

കാലില്‍ ഇയാള്‍ ബാന്‍ഡേജുകള്‍ ഇട്ടിട്ടുണ്ടായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാന്‍ഡേജ് അഴിച്ച്‌ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പ്രത്യേക കവറിലാക്കി, ബാന്‍ഡേജില്‍ തുന്നിച്ചേര്‍ത്ത നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 60.58 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടു ബാഗുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ചെന്നൈ സ്വദേശിയായ ഇയാളെ കസ്റ്റംസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular