Sunday, May 19, 2024
HomeKeralaരാവിലെ ആറ് മുതല്‍ രാത്രി 10 വരെ 'മെഗാ ബ്ലോക്ക്', സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി

രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ‘മെഗാ ബ്ലോക്ക്’, സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകള്‍

റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെ മെഗാ ബ്ലോക്ക് അനുഭവപ്പെടും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082)

2. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)

3. ഗുരുവായൂര്‍ – എറണാകുളം എക്സ്പ്രസ് (06439)

4. നാഗര്‍കോവില്‍ – മംഗളൂരു എക്‌സ്പ്രസ് (16606)

5. മംഗളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് (16605)

6. തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)

7. പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792)

8. എറണാകുളം – ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12678)

9. ബെംഗളൂരു- എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12677)

10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)

11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)

12.എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)

13. പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)

14. ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)

15. ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ് (22639)

  • പാലരുവി റദ്ദാക്കിയിരിക്കുന്നതിനാല്‍ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളില്‍ താല്‍കാലിക സ്റ്റോപ്പ്‌ അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.
  • എറണാകുളം വരെയുള്ള രപ്തിസാഗര്‍ എക്സ്പ്രസ് പാലക്കാട് സര്‍വീസ് അവസാനിപ്പിക്കും.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍

1. തിരുനല്‍വേലി – ഗാന്ധിധാം ഹംസഫര്‍ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗര്‍ ജംക്‌ഷന്‍, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗര്‍ ജംക്‌ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊര്‍ണൂര്‍ മുതല്‍ സാധാരണ റൂട്ടിലായിരിക്കും സര്‍വീസ്.

2. കന്യാകുമാരി – പുണെ ജംക്‌ഷന്‍ ഡെയ്‌ലി എക്സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗര്‍ ജംക്‌ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

3. കന്യാകുമാരിയില്‍നിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലന്‍ഡ് എക്സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗര്‍ ജംക്‌ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular