Monday, May 6, 2024
HomeIndiaമയക്കുമരുന്ന് കേസ്: നടി ക്രിസാന്‍ പെരേര ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായി

മയക്കുമരുന്ന് കേസ്: നടി ക്രിസാന്‍ പെരേര ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായി

മുംബൈ : ലഹരിമരുന്ന് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായി ഷാര്‍ജയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ക്രിസാന്‍ പെരേര ബുധനാഴ്ച ജയില്‍മോചിതയായി.
48 മണിക്കൂറിനുളളില്‍ ഇന്ത്യയിലേക്കു തിരിക്കുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം, കേസില്‍ ക്രിസാനിനെ കുടുക്കിയതാണെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആന്റണി പോള്‍, രാജേഷ് ബോബത്ത എന്നിവരെ മുംബൈ പോലീസ് അറസ്റ്റ ചെയ്യുകയും ചെയ്തിരുന്നു. ട്രോഫിക്കുളളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.

ഏപ്രില്‍ ഒന്നിനാണ് ക്രിസാനിനെ ഷാര്‍ജയിലെ ജയിലിലായത്. രാജ്യാന്തര വെബ്‌സീരീസിന്റെ ഓഡിഷനായി ഷാര്‍യിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ക്രിസാനിനെ സമീപിച്ചത്. പോകുമ്ബോള്‍ ഓഡിഷന്റെ ആവശ്യത്തിനായി ട്രോഫി കരുതണമെന്നു പറഞ്ഞു ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി കൂടി നല്‍കുകയായിരുന്നു. ക്രിസാന്‍ ഷാര്‍ജ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികള്‍ ഷാര്‍ജ പോലീസില്‍ ലഹരിമരുന്നിനെക്കുറിച്ച്‌ വിവരം നല്‍കുകയായിരുന്നു.

ആന്റണിക്ക് പെരേര കുടുംബവുമായുണ്ടായ പൂര്‍വവൈരാഗ്യമാണ് ക്രിസാനിനെ കുടുക്കിയതിലേക്ക് എത്തിച്ചത്. ക്രിസാനിന്റെ അമ്മ പ്രേമില, സഹോദരന്‍ കെവിന്‍ എന്നിവരുമായി ആന്റണി പലവട്ടം വഴക്കുണ്ടാക്കിയിട്ടുണ്ട്. ബോറിവാലിയിലെ ബേക്കറി ഉടമയാണ് ആന്റണി പോള്‍. രവി ബാങ്കുദ്യോഗസ്ഥനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular