Sunday, May 19, 2024
HomeKeralaകുടുംബവുമായുള്ള സൗഹൃദം മുതലെടുത്ത് 13-കാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 3 വര്‍ഷം കഠിനതടവ്

കുടുംബവുമായുള്ള സൗഹൃദം മുതലെടുത്ത് 13-കാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 3 വര്‍ഷം കഠിനതടവ്

പാലക്കാട് : 13-കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.
പാലക്കാട് വല്ലപ്പുഴ സ്വദേശി ജനാര്‍ദനനെയാണ് പട്ടാമ്ബി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീടുമായുണ്ടായിരുന്ന സൗഹൃദം മുതലെടുത്ത് ചൂഷണം ചെയ്തുവെന്നാണ് കേസ്. പതിമൂന്നുകാരിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഷൊര്‍ണൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി.

ഷൊര്‍ണൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ഒ.വി.വിനോദാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പത്ത് സാക്ഷികളെ വിസ്തരിച്ചു. ഒന്‍പത് രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും അംഗീകരിച്ചാണ് പട്ടാമ്ബി പോക്സോ കോടതി ശിക്ഷ വിധിച്ചത്.

മൂന്ന് വര്‍ഷം കഠിനതടവിനൊപ്പം ജനാര്‍ദനന്‍ അരലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക അതിജീവതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍ ഹാജരായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനാര്‍ദനനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular