Saturday, May 18, 2024
HomeUSAബൈഡൻ-ഹാരിസിനു ദക്ഷിണേഷ്യൻ പിന്തുണ: പ്രായത്തിന്റെ നേട്ടങ്ങൾ ആദരിക്കാൻ ആഹ്വാനം

ബൈഡൻ-ഹാരിസിനു ദക്ഷിണേഷ്യൻ പിന്തുണ: പ്രായത്തിന്റെ നേട്ടങ്ങൾ ആദരിക്കാൻ ആഹ്വാനം

രണ്ടാമൂഴത്തിനു തീരുമാനിച്ച പ്രസിഡന്റ് ജോ ബൈഡനു (80) ദക്ഷിണേഷ്യൻ സമൂഹം പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുമെന്നു ചൊവാഴ്ച്ച പ്രഖ്യാപിച്ച ഡെമോക്രാറ്റിക് നേതാവ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഇന്ത്യൻ അമേരിക്കൻ കമലാ ഹാരിസ് തന്നെ ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

എ എ പി ഐ വിക്ടറി ഫണ്ട് ചെയർമാൻ ശേഖർ നരസിംഹൻ ട്വീറ്റ് ചെയ്തു: “അമേരിക്കൻ പൗരന്മാരിൽ 40 ശതമാനത്തിൽ ഏറെ 60 വയസ് കഴിഞ്ഞവരാണ്. ആയുസിന്റെ നീളം കൂട്ടുന്ന മെഡിക്കൽ സാങ്കേതിക വിദ്യ നമ്മൾ ആഘോഷിക്കുന്നു. വാറൻ ബഫറ്റ്‌ (92), ചാർളി മുന്ഗർ (99), ബിൽ ഗേറ്റ്സ് (67) തുടങ്ങിയവരെ നമ്മൾ ആദരിക്കുന്നു. ഞാൻ എന്തുകൊണ്ടും ബൈഡൻ-ഹാരിസ്2024 ന്റെ കൂടെയാണ്.

“മാഗാ സംഘം ജോ ബൈഡനെ തരാം താഴ്ത്തി കാണേണ്ട.”

കലിഫോർണിയയിൽ വമ്പിച്ച ജനപിന്തുണയുള്ള ഗവർണർ ഗവിൻ ന്യൂസം ബൈഡനു വേണ്ടി ധനസമാഹരണത്തിനു ഒട്ടും കാത്തു നിന്നില്ല. റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിനും റോൺ ഡിസന്റിസിനും അക്കാര്യത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നു ന്യൂസം ചൂണ്ടിക്കാട്ടി. “ബൈഡൻ തെല്ലും പിന്നിലാവാൻ പാടില്ല.”

ബൈഡൻ പറഞ്ഞതു പോലെ ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടമാണ് തീവ്രവാദികളായ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ നടത്തേണ്ടത് എന്നു ന്യൂസം പറഞ്ഞു. അവർ സ്വതന്ത്ര സമൂഹത്തിന്റെ അടിത്തറ തന്നെ അടിച്ചുടയ്ക്കാൻ ശ്രമിക്കയാണ്.”

ബൈഡന്റെ ചരിത പ്രധാനവും മാറ്റങ്ങൾ വരുത്തിയതുമായ പ്രസിഡൻസി പരിഗണിച്ചു രണ്ടാം വട്ടത്തിനു പിന്തുണയ്ക്കാൻ തീരുമാനിച്ചെന്നു സൗത്ത് ഏഷ്യൻസ് ഫോർ അമേരിക്ക നാഷണൽ ഡയറക്ടർ നേഹ ധവാൻ പറഞ്ഞു. 2024നു മുന്നോടിയായി എല്ലാ സ്റ്റേറ്റുകളിലും അണികളെ സജ്ജമാക്കും.

South Asians offer immediate support to Biden-Harris

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular