Sunday, May 5, 2024
HomeIndiaഹിന്ദു സംഘടനകൾക്കൊപ്പം ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളൂം കലിഫോർണിയ ജാതി വിവേചന ബില്ലിനെതിരെ അണിനിരന്നു

ഹിന്ദു സംഘടനകൾക്കൊപ്പം ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളൂം കലിഫോർണിയ ജാതി വിവേചന ബില്ലിനെതിരെ അണിനിരന്നു

കലിഫോർണിയയിൽ ജാതി വിവേചനത്തെ എതിർക്കാൻ അവതരിപ്പിച്ച ബില്ലിനെ എതിർത്ത് നിരവധി ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളൂം ഹൈന്ദവ ക്ഷേത്രങ്ങളും രംഗത്തു വന്നു.  അഫ്ഘാൻ അമേരിക്കൻ അംഗം ആയിഷ വഹാബ് സംസ്ഥാന നിയമനിർമാണ സഭയിൽ അവതരിപ്പിച്ച എസ്ബി 403 എന്ന ബിൽ ജാതി വിവേചനം കുറ്റകരമാക്കുന്നു.

ബില്ലിനെതിരെ ഒപ്പുവച്ചവരിൽ ഇവർ ഉൾപ്പെടുന്നു: ഏറ്റവും വലിയ ഹോട്ടൽ ഉടമാ സംഘടനയായ ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ; ഏഷ്യൻ അമേരിക്കൻ സ്റ്റോർ ഓണേഴ്‌സ് അസോസിയേഷൻ; ഹിന്ദു മന്ദിർ എക്സിക്യൂട്ടീവ്സ് കോൺഫറൻസ്, ഹിന്ദു ബിസിനസ് നെറ്റ്‌വർക്ക്, ഹിന്ദു പോളിസി റിസർച്ച് ആൻഡ് അഡ്വക്കസി കളക്ടീവ്, ഹിന്ദുപാക്‌ട്.

ബില്ലിനെ എതിർക്കുന്നതിന്റെ കാരണങ്ങൾ അവർ വിശദീകരിക്കുന്നു: “ജാതി എന്നതിനു ബില്ലിൽ സങ്കീർണവും വിശാലവുമായ നിർവചനം ആണ് നൽകിയിട്ടുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉള്ള ഓരോ വ്യക്തിയെയും ഇന്ത്യൻ വംശജർ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളെയും വിവേചന സംശയത്തിന്റെ പേരിൽ പ്രതികളാക്കുകയാണ്. സസ്യാഹാരം കഴിക്കുന്നതു പോലും കുറ്റകരമാവുന്നു.

“പോർച്ചുഗീസുകാർ കൊണ്ടുവരികയും ബ്രിട്ടീഷുകാർ വളർത്തുകയും ചെയ്ത ജാതി സങ്കൽപമാണ് ബില്ലിൽ കാണുന്നത്. ഹിന്ദുക്കൾക്കെതിരെ പീഡനവും വിവേചനവും അക്രമവും വളർത്താൻ മാത്രമേ ഇത് ഉപകരിക്കൂ.

“ഹിന്ദുക്കളുടെ മനസുകളെ പരിശീലിപ്പിക്കുന്നത് അവരുടെ മത ഗ്രന്ഥങ്ങൾ ആണെന്ന പരസ്യ പ്രസ്താവന ബില്ലിന്റെ ദുർലക്ഷ്യം വ്യക്തമാക്കുന്നു.”

ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ നേതാവ് കൽപേഷ് ജോഷി പറയുന്നു: ഞങ്ങൾ ബില്ലിനെ ശക്തമായി എതിർക്കുന്നു. അത് ഇന്ത്യൻ ഹോട്ടൽ-മോട്ടൽ ബിസിനസുകളെ അന്യായമായി ദുരിതത്തിലാക്കും.”

“അമേരിക്കയിൽ ജാതി വിവേചനം ഉണ്ടെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് ഈ ബിൽ കൊണ്ടുവന്നത്,” ഏഷ്യൻ അമേരിക്കൻ ഷോപ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിപുൽ പട്ടേൽ പറയുന്നു. “എല്ലാ ഇന്ത്യൻ അമേരിക്കൻ സ്ഥാപനങ്ങൾക്കും നേരെ അനാവശ്യമായ വെറുപ്പുണ്ടാക്കുന്നതാണ് അത്.”

ഹിന്ദു മന്ദിർ എക്സിക്യൂട്ടിവ്സ് കോൺഫറൻസ് കൺവീനർ തേജാൽ ഷാ പറഞ്ഞു: “ബില്ലിനു പിന്നിലുള്ള സംഘടനകളും വ്യക്‌തികളും ഹിന്ദു ആചാരങ്ങളെയും പാരമ്പര്യങ്ങളെയും എന്നും പുച്ഛിക്കുന്നവരാണ്. ‘അങ്ങയുടെ ദിവ്യത്വത്തെ ഞാൻ മാനിക്കുന്നു’ എന്ന അർഥത്തിലുള്ള ‘നമസ്കാര’ത്തെ അവർ അധിക്ഷേപിക്കുന്നു. ക്ലാസിക്കൽ നൃത്തം, സംഗീതം, ദീവാലിയും ഹോളിയും പോലുള്ള ഉത്സവങ്ങൾ ഇവയെ ഒക്കെ അവർ നിന്ദിക്കുന്നു. ബിൽ പാസായാൽ അത്തരം സമീപനങ്ങൾക്കു നിയമപരമായ ന്യായം കിട്ടും. ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ കൂടുതൽ അക്രമം ഉണ്ടാവുകയും ചെയ്യും.”

ഏതെങ്കിലും വിധത്തിലുള്ള വിവേചനം ഉണ്ടായാൽ അതിനെ നേരിടാൻ കഴിയുന്ന നിയമങ്ങൾ സംസ്‌ഥാനത്തുണ്ടെന്നു ഒപ്പു വച്ചവർ പറയുന്നു.

Indian American Businesses and Hindu Temples oppose California Caste Bill 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular