Monday, May 6, 2024
HomeIndiaകര്‍ണാടകത്തില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും: പ്രധാനമന്ത്രി

കര്‍ണാടകത്തില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും: പ്രധാനമന്ത്രി

ബെഗളൂരു : ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.കര്‍ണാടകത്തില്‍ ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് മോദി പറഞ്ഞു.ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു.

50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായാണ് വെര്‍ച്വല്‍ റാലിയിലൂടെ മോദി സംസാരിച്ചത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവര്‍ ഹുബ്ബള്ളിയിലും, ബിജെപി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കട്ടീല്‍ അടക്കമുള്ളവര്‍ ബെംഗളുരുവിലെ ബിജെപി ആസ്ഥാനത്ത് നിന്നും വെര്‍ച്വല്‍ റാലിയില്‍ മോദിയുടെ അഭിസംബോധന കേട്ടു.

അതേസമയം, പ്രചാരണത്തിന്‍റെ രണ്ടാംദിനം മൈസുരുവില്‍ നിന്ന് ചിത്രദുര്‍ഗയിലെത്തിയ പ്രിയങ്കാ ഗാന്ധി നിരവധി റാലികളില്‍ പങ്കെടുത്തു.മൈസുരുവില്‍ പ്രഭാതഭക്ഷണം കഴിച്ച പ്രസിദ്ധമായ മൈലാരി ഹോട്ടലിലെ അടുക്കളയിലെത്തിയ പ്രിയങ്ക,ദോശകള്‍ ചുട്ടെടുക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular