Saturday, May 18, 2024
HomeKeralaതന്നെയും സതീശനെയും തമ്മിലടിപ്പിക്കാനുള്ള മുഖ്യമന്ത്രിയും ആഗ്രഹം നടക്കില്ലെന്ന് ചെന്നിത്തല

തന്നെയും സതീശനെയും തമ്മിലടിപ്പിക്കാനുള്ള മുഖ്യമന്ത്രിയും ആഗ്രഹം നടക്കില്ലെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണെന്നും തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ ഐ കാമറ വിവാദത്തില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി പത്ര സമ്മേളനങ്ങള്‍ നടത്തിയപ്പോള്‍ ആരാണ്  പ്രതിപക്ഷ നേതാവ് എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.

ഇതിനുളള മറുപടിയായാണ് സതീശന്‍ തന്നെയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രിയുടെ പരിപ്പ് ഇവിടെ വേവില്ലന്നും ചെന്നിത്തല പറഞ്ഞത്. ഐ ഐ കാമറയുടെ കാര്യത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

കടലാസുകമ്പനികളുടെ മാനേജറെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി പറയുന്നില്ല. മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും വേണ്ടിയാണ് എ ഐ കാമറ തട്ടിപ്പ് നടത്തിയത്. ഇതിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാര്‍. അഴിമതി കേസുകള്‍ക്കു മേല്‍ അദ്ദേഹം അടയിരുന്നു. ലോകായുക്തയില്‍ പോയാലും നീതി കിട്ടുന്നില്ല.ഇത്തരം സംവിധനങ്ങള്‍ ഇങ്ങനെയാക്കുന്നതില്‍ നിരാശയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RAMESH CHENNITHALA AGANIST CM

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular