Sunday, May 19, 2024
HomeKeralaസ്വപ്‌ന സുരേഷിനെതിരെ എം.വി. ഗേവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

സ്വപ്‌ന സുരേഷിനെതിരെ എം.വി. ഗേവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തനിക്കെതിരെ സ്വപ്നാ സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍ നിന്നും പിന്‍മാറാന്‍ വിജേഷ് പിള്ള വഴി എം വി ഗോവിന്ദന്‍ മുപ്പത് കോടി രൂപ വാഗ്്ദാനം ചെയതുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ നേരത്തെ സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി സന്തോഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

പിന്നാലെ സ്വപ്ന സുരേഷ് കോടതിയെ സമീപിക്കുകയും എഫ് ഐ ആറില്‍ സ്റ്റേ വാങ്ങിക്കുകയു ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതയിലെത്തിരിക്കുന്നത്.

SWAPNA SURESH

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular