Tuesday, May 7, 2024
HomeIndiaബാരാമുളളയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ചു

ബാരാമുളളയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ചു

മ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

പുലര്‍ച്ചെ വാനിഗാം പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍ നിന്ന് എകെ 47 റൈഫിളും തോക്കും കണ്ടെടുത്തു.

അതെസമയം, ഇന്ത്യന്‍ അതി‍ര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ സ്വദേശികളെ സൈന്യം നേരത്തെ വധിച്ചിരുന്നു. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്ഥാന്‍ പൊലീസിലെ ബാര്‍മര്‍ എഎസ്‌പി സത്യേന്ദ്ര പാല്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular