Friday, May 17, 2024
HomeIndiaകര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നും തുടരും

കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നും തുടരും

ര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്നും തുടരും. ബംഗളൂരു നഗരത്തിലെ തിപ്പസ്സാന്ദ്ര മുതല്‍ എംജി റോഡ് വരെയാണ് ഇന്നത്തെ റോഡ് ഷോ.

ഇന്നലെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

മോദി പ്രഭാവത്തിലൂടെ നഗരമണ്ഡലങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടല്‍. ഉച്ചയ്ക്ക് ശിവമോഗയിലും പ്രധാനമന്ത്രി റോഡ് ഷോ നടത്തും.

ഇന്ന് വൈകിട്ട് നഞ്ചന്‍കോട് മണ്ഡലത്തിലും പ്രധാനമന്ത്രിയുടെ പരിപാടിയുണ്ട്. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അമിത് ഷാ ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരുടെ പട തന്നെ ബിജെപിക്കായി ഇന്ന് രംഗത്തിറങ്ങുന്നുണ്ട്.

കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് പ്രചാരണ രംഗത്ത് സജീവമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular