Friday, May 3, 2024
HomeIndia‍സ്വവര്‍ഗബന്ധം വൈകല്യമാണ്, വിവാഹം നിയമവിധേയമാക്കിയാല്‍ വര്‍ദ്ധിക്കും: ആര്‍എസ്‌എസ് വനിതാ സംഘടനയുടെ സര്‍വേ

‍സ്വവര്‍ഗബന്ധം വൈകല്യമാണ്, വിവാഹം നിയമവിധേയമാക്കിയാല്‍ വര്‍ദ്ധിക്കും: ആര്‍എസ്‌എസ് വനിതാ സംഘടനയുടെ സര്‍വേ

ന്യൂഡല്‍ഹി : സ്വവര്‍ഗബന്ധം വൈകല്യമാണെന്ന് ആര്‍എസ്‌എസ് വനിതാഘടകമായ സംവര്‍ധിനി ന്യാസിന്റെ സര്‍വേ.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയാല്‍ ഇത് സമൂഹത്തില്‍ വര്‍ധിക്കുമെന്നും സര്‍വേയില്‍ വിലയിരുത്തി. ഡോക്ടര്‍മാരെയും വിവിധ വൈദ്യശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയും പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. 318 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.

സ്വവര്‍ഗബന്ധം വൈകല്യമാണെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 70 ശതമാനം ഡോക്ടര്‍മാരും പറഞ്ഞത്. ലൈംഗിക രോഗങ്ങള്‍ പകരുന്നതിന് സ്വവര്‍ഗബന്ധം കാരണമാകുമെന്ന് 83 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സ്വവര്‍ഗദമ്ബതികള്‍ക്ക് കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്താന്‍ സാധിക്കില്ലെന്നാണ് 67 ശതമാനം ഡോക്ടര്‍മാരുടെയും അഭിപ്രായം. ഇത്തരം മാനസിക വൈകല്യം മാറ്റിയെടുക്കുന്നതിന് കൗണ്‍സലിങാണ് മികച്ച മാര്‍ഗമെന്നും സര്‍വേ വിലയിരുത്തി.

വൈക്യലത്തെ ചികിത്സിച്ച്‌ മാറ്റിയെടുക്കുന്നതിന് പകരം സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിലൂടെ ഇത് സാധാരണ നിലയിലാകുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് മുന്‍പ് പൊതുജനാഭിപ്രായം തേടണമെന്നും സര്‍വേ നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആര്‍എസ്‌എസ് സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular