Friday, May 17, 2024
HomeKeralaക്രിമിനല്‍ കേസ് പ്രതിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

ത്തനംതിട്ട : തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഗുണ്ടയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കി.
മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരില്‍ ശങ്കരന്‍ എന്ന കെ.വി. അഖിലിനെയാണ് (26) കരുതല്‍ തടങ്കലിലാക്കിയത്. ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവിലാണ് നടപടി സ്വീകരിച്ചത്.

അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകായുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ഏഴ് ക്രിമിനല്‍ കേസുകളില്‍ കോടതിയില്‍ കീഴ്‌വായ്‌പൂര് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular