Monday, May 20, 2024
HomeKeralaമലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് 2.15 കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് 2.15 കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

രിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി 2.15 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

കസ്റ്റംസ്‌ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജിദ്ദയില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തില്‍ വന്ന മലപ്പുറം മരുത സ്വദേശിയായ കൊളമ്ബില്‍തൊടിക അബ്ബാസ് റിംഷാദില്‍ (27) നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകള്‍ കണ്ടെടുത്തു.

വയനാട് മാനന്തവാടി സ്വദേശിയായ പല്ലക്കല്‍ മുസ്തഫയില്‍ (28) നിന്നും 1173 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചത്.

ഈ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും ടിക്കറ്റടക്കം ആളൊന്നിന് ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular