Friday, May 3, 2024
HomeIndiaഅതിവേഗത്തില്‍ പാഞ്ഞ ആംഡബര കാര്‍ മരത്തിലിടിച്ച്‌ കത്തി : ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

അതിവേഗത്തില്‍ പാഞ്ഞ ആംഡബര കാര്‍ മരത്തിലിടിച്ച്‌ കത്തി : ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

ഗുരുഗ്രാമില്‍ മരത്തിലിച്ച ആഡംബര കാര്‍ കത്തിയമര്‍ന്ന് ചാരമായി. വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

അമിതവേഗതയില്‍ വന്ന രണ്ട് കോടി രൂപ വില വരുന്ന പോര്‍ഷെ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു, ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയുടെ ആഘാതത്തില്‍ ചുവപ്പ് നിറത്തിലുള്ള പോര്‍ഷെ കാര്‍ പൂര്‍ണമായും തകര്‍ന്നു.

തീ പിടിച്ച്‌ കാര്‍ ചാരമായി. ഗോള്‍ഫ് കോഴ്‌സ് റോഡിലെ സെക്ടര്‍ 56ല്‍ നിന്ന് സിക്കന്ദര്‍പൂരിലേക്ക് പോവുകയായിരുന്നു കാര്‍. ഇന്ത്യയില്‍ രണ്ട് കോടി രൂപ വിലവരുന്ന പോര്‍ഷെ ജര്‍മ്മനി 911 എന്ന സ്‌പോര്‍ട്‌സ് കാറാണ് അപകടത്തില്‍പ്പെട്ടതെന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular