Tuesday, May 21, 2024
HomeUncategorizedകര്‍ണ്ണാടകയില്‍ മിന്നുന്ന വിജയവുമായി കോണ്‍ഗ്രസ് ; ബിജെപിയെ മലര്‍ത്തിയടിച്ചു

കര്‍ണ്ണാടകയില്‍ മിന്നുന്ന വിജയവുമായി കോണ്‍ഗ്രസ് ; ബിജെപിയെ മലര്‍ത്തിയടിച്ചു

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയവവുമായി കോണ്‍ഗ്രസ്. 224 അംഗ നിയമസഭയില്‍ 137 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. കേവലം 64 സീറ്റുകളാണ് ബിജെപിയ്ക്ക് നേടാനായത്. ജെഡിസ് 20 സീറ്റുകളില്‍ ഒതുങ്ങി. മൂന്നു സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചു.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറിയത്. സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

എല്ലാ മേഖലകളിലും വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. തീരദേശ കര്‍ണ്ണാടകയിലും ബംഗളുരുവിലും മാത്രമാണ് ബിജെപിക്ക് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിയുടെ ഇരട്ടിയിലധികം വോട്ടു നേടി ഓപ്പറേഷന്‍ താമരയ്ക്കുള്ള സാധ്യത പോലും അടച്ചാണ് കോണ്‍ഗ്രസ് വിജയം കൈപ്പിടിയിലൊതുക്കിയത്.

കിംഗ് മേക്കറാവുമെന്ന് കരുതിയിരുന്ന ജെഡിഎസ് അപ്രസക്തരായി. ബിജെപി നിരയില്‍ പ്രമുഖര്‍ പലരും തോറ്റു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പരാജയപ്പെട്ടും. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹിതം 36% തന്നെയായിരുന്നു. എന്നാല്‍ വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. വോട്ടു വിഹിതത്തില്‍ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ ആപേക്ഷിച്ച് 5% വോട്ടിന്റെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായത്.

KARNNADAKA CONGRESS NEW ELECTION

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular