Friday, May 3, 2024
Homeചൂടിന്റെ പിടിയിലമര്‍ന്ന് ബംഗ്ലാദേശ്

ചൂടിന്റെ പിടിയിലമര്‍ന്ന് ബംഗ്ലാദേശ്

ധാക്ക: കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയില്‍ ബംഗ്ലാദേശ്. അര നൂറ്റാണ്ടിനിടെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണതരംഗത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ചൂടിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകള്‍ അടച്ചു. വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ പവര്‍കട്ടുകള്‍ വ്യാപകമായത് ജനജീവിതം ദുഃസഹമാക്കി.

തലസ്ഥാനമായ ധാക്കയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ നിറുത്തിവച്ചിരുന്നു. മറ്റ് പ്ലാന്റുകളില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെയാണ് മണിക്കൂറുകള്‍ നീണ്ട പവര്‍ കട്ടുകളിലേക്ക് രാജ്യം നീങ്ങിയത്.

ചില ഗ്രാമീണ മേഖലകളില്‍ ദിവസം ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ പവര്‍ കട്ട് നീളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും പലരിലും വ്യാപകമാകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular