Monday, May 20, 2024
HomeIndiaഇന്ത്യയെ കണ്ടാല്‍ കലിപ്പ് !! തകര്‍പ്പന്‍ റെക്കോര്‍ഡില്‍ പോണ്ടിങിനൊപ്പമെത്തി സ്റ്റീവ് സ്മിത്ത്

ഇന്ത്യയെ കണ്ടാല്‍ കലിപ്പ് !! തകര്‍പ്പന്‍ റെക്കോര്‍ഡില്‍ പോണ്ടിങിനൊപ്പമെത്തി സ്റ്റീവ് സ്മിത്ത്

കര്‍പ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് നേടിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ നേടിയ ഈ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പൻ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 31 ആം സെഞ്ചുറിയാണ് മത്സരത്തില്‍ സ്മിത്ത് നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരായ താരത്തിൻ്റെ ഒമ്ബതാം സെഞ്ചുറിയാണിത്. ഇത് കൂടാതെ ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ അഞ്ച് സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാനെന്ന നേട്ടത്തില്‍ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സ്റ്റീവ് സ്മിത്ത് എത്തി.

ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ ആറും സെഞ്ചുറിയടക്കം ഇന്ത്യയ്ക്കെതിരെ 14 സെഞ്ചുറിയാണ് റിക്കി പോണ്ടിങ് നേടിയിട്ടുള്ളത്. 12 സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ട്, 11 സെഞ്ചുറി വീതം നേടിയ കുമാര്‍ സംഗക്കാര, വിവിയൻ റിച്ചാര്‍ഡ്സ് എന്നിവരാണ് ഈ നേട്ടത്തില്‍ സ്മിത്തിനും പോണ്ടിങിനും പിന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular