Friday, May 17, 2024
HomeGulfസുരക്ഷാപരിശോധനയില്‍ മൗണ്ടഡ് പൊലീസ് മുന്നില്‍

സുരക്ഷാപരിശോധനയില്‍ മൗണ്ടഡ് പൊലീസ് മുന്നില്‍

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന വിവിധ ഇവന്‍റുകളിലും ആഘോഷ വേളകളിലും ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ നടത്തിയത് 2,408 സുരക്ഷ പരിശോധനകള്‍.

ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു നല്‍കുന്നതിലും സമാധാനം വ്യാപിപ്പിക്കുന്നതിലും സുപ്രധാന പങ്കാണ് ദുബൈ മൗണ്ട് പൊലീസ് വഹിച്ചതെന്ന് ഭരണ നിര്‍വഹണകാര്യ അസി. കമാൻഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് റാഫി പറഞ്ഞു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വാണിജ്യ ഏരിയകള്‍, താമസസ്ഥലങ്ങളുടെ പരിസരം എന്നിവിടങ്ങളിലാണ് മൗണ്ടഡ് പൊലീസ് സ്റ്റേഷൻ പ്രധാനമായും സുരക്ഷ പട്രോളിങ് നടത്തിയത്. കഴിഞ്ഞ വര്‍ഷം 37 വലിയ ഇവന്‍റുകളാണ് ദുബൈയില്‍ നടന്നത്.

ഇവിടങ്ങളിലെല്ലാം സുരക്ഷാകാര്യത്തില്‍ 100 ശതമാനവും മികച്ച പ്രകടനം കാഴ്ചവെക്കാൻ മൗണ്ടഡ് പൊലീസ് സ്റ്റേഷന് കഴിഞ്ഞുവെന്നും ജനറല്‍ റാഫി പറഞ്ഞു. മൃഗസംരക്ഷണ, കുതിര പരിപാലന ചുമതലയുള്ള ഭരണനിര്‍വഹണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും അദ്ദേഹം വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular