Tuesday, May 21, 2024
HomeKeralaഓണവിപണി ലക്ഷ്യമാക്കി ബന്ദിപ്പൂ കൃഷിയുമായി അതിരമ്ബുഴ കുടുംബശ്രീ

ഓണവിപണി ലക്ഷ്യമാക്കി ബന്ദിപ്പൂ കൃഷിയുമായി അതിരമ്ബുഴ കുടുംബശ്രീ

കോട്ടയം: ഓണപൂക്കളം ഒരുക്കുവാനുള്ള പൂക്കള്‍ക്കായി ബന്ദിപ്പൂ കൃഷി ആരംഭിച്ചിരിക്കുകയാണ് അതിരമ്ബുഴ കുടുംബശ്രീയിലെ സി.ഡി.എസ് പ്രവര്‍ത്തകര്‍.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കളെ ആശ്രയിക്കാതെ നാട്ടില്‍ സ്വന്തമായി കൃഷി ചെയ്യുന്ന പൂക്കളുടെ വിപണനമാണ് കുടുംബശ്രീ ലക്ഷ്യം വയ്ക്കുന്നത്. ഓണത്തോടനുബന്ധിച്ച്‌ കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗം കൂടി ലഭ്യമാക്കുകയാണു ലക്ഷ്യം. ആറാം വാര്‍ഡില്‍ ആരംഭിച്ച ബന്ദി കൃഷി ഗ്രാമപഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലേക്ക് കൂടി വിപുലീകരിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലും അഞ്ച് സെന്റിലാണ് കൃഷി നടത്തുന്നത്. കൃഷിക്കായി കാടുകയറിക്കിടക്കുന്ന സ്ഥലങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കിയെടുക്കും.
ബന്ദി കൃഷിപരിപാലനത്തെ പറ്റി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കും.
അതിരമ്ബുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ബന്ദി തൈകള്‍ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അമൃത റോയി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫസീന സുധീര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷെബീന നിസാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീന സണ്ണി, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ജോമേഷ്,ഐശ്വര്യ, സി.ഡി.എസ് അംഗങ്ങളായ ലത രാജൻ, ശ്രീവിജയ, സൗമ്യ സുകേഷ്, കുമാരി തങ്കച്ചൻ എന്നിവര്‍ പങ്കെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular