Tuesday, May 21, 2024
HomeIndiaസഹകരണ ബേങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ

സഹകരണ ബേങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: വിവിധ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നാല് സഹകരണ ബേങ്കുകള്‍ക്ക് പിഴ ചുമത്തി.

രാജ്കോട്ടിലെ സഹകരണ ബേങ്ക്, തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്സ് ബേങ്ക് ലിമിറ്റഡ്, ബിഹാര്‍ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബേങ്ക് ലിമിറ്റഡ്, ജോവായ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക് ലിമിറ്റഡ് എന്നിവയാണ് പിഴ ചുമത്തിയ ബേങ്കുകള്‍.

അനധികൃത ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജ്കോട്ട് ബേങ്കിന് 10 ലക്ഷം രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്‌സ് ബേങ്കിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.

ബിഹാര്‍ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബേങ്കിന് 60 ലക്ഷം രൂപ പിഴ ചുമത്തി. ജോവായ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക് ലിമിറ്റഡ്് ഇന്റര്‍-ബേങ്ക് എക്സ്പോഷര്‍ പരിധി ലംഘിച്ചതിനും അതിന്റെ അക്കൗണ്ടുകളുടെ അപകടസാധ്യത വര്‍ഗീകരണത്തിന്റെ ആനുകാലിക അവലോകനം നടത്തുന്നതില്‍ പരാജയപ്പെട്ടതിനും ആര്‍ബിഐ 6 ലക്ഷം രൂപ പിഴ ചുമത്തി.

എന്‍ഫോഴ്സ്മെന്റ് വകുപ്പാണ് ആര്‍ബിഐയുടെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പിഴ ചുമത്തിയ സ്ഥാപനം ഒരു നിശ്ചിത കാലയളവിനുള്ളില്‍ പിഴ അടയ്ക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular